
പോഷകങ്ങളുടെ കലവറയാണ് പാല്. കുട്ടികള്ക്ക് ദിവസവും ഒരു ഗ്ലാസ് പാല് നല്കുന്നത് നിരവധി ഗുണങ്ങളാണ് ശരീരത്തിന് നല്കുന്നത്. എന്നാല് പാല് നമ്മുടെ ചര്മ്മത്തിനും നിരവധി ഗുണങ്ങളാണ് നല്കുന്നത്. പാല് തിളപ്പിയ്ക്കാതെ വേണം ചര്മ്മ സംരക്ഷണത്തിനായി ഉപയോഗിക്കേണ്ടത്. ചര്മ്മത്തെ മോയ്ചറൈസ് ചെയ്യാന് ഏറെ നല്ലതാണ് പാല്. നല്ലൊരു ക്ലെന്സറായും ഇത് പ്രവര്ത്തിക്കാറുണ്ട്. ചര്മ്മത്തില് ഈര്പ്പം നിലനിര്ത്താന് ഇത് സഹായിക്കും. മുഖക്കുരു പോലെയുള്ള പ്രശ്നങ്ങള് തടയാനും അതുപോലെ പ്രായമാകുന്നതിന്റെ ലക്ഷണങ്ങള് ഇല്ലാതാക്കാനും പാല് ഏറെ അനുയോജ്യമാണ്.
മഞ്ഞള് - മഞ്ഞളില് ധാരാളം ആന്റി ഇന്ഫ്ലമേറ്ററി, ആന്റി മൈക്രോബയല് ഗുണങ്ങള് അടങ്ങിയിട്ടുണ്ട്. ഇത് ചര്മ്മത്തിന് തിളക്കവും ഭംഗിയും നല്കാന് സഹായിക്കും. അല്പ്പം മഞ്ഞളില് പാല് ചേര്ത്ത് പേസ്റ്റ് തയാറാക്കുക. ഇത് മുഖത്തിട്ട ശേഷം അര മണിക്കൂര് കഴിഞ്ഞ് കഴുകി വൃത്തിയാക്കാം.
തേന് - ചര്മ്മത്തിന് പല തരത്തിലുള്ള ഗുണങ്ങള് നല്കാന് തേനിന് കഴിയും. തിളക്കം കൂട്ടാനും മോയ്ചറൈസ് ചെയ്യാനും തേന് ഏറെ നല്ലതാണ്. തേനില് ആന്റി ബാക്ടീരിയല് ഗുണങ്ങള് അടങ്ങിയിട്ടുണ്ട്. ചര്മ്മത്തിന് സ്വാഭാവിത തിളക്കവും ഭംഗിയും നല്കാന് തേന് ഏറെ നല്ലതാണ്. തേനില് അല്പ്പം പാല് ചേര്ത്ത് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് ഇടുക. ചര്മ്മത്തില് നല്ലൊരു ക്ലെന്സറായി പ്രവര്ത്തിക്കാന് ഈ കൂട്ടിന് സാധിക്കും.
മുള്ട്ടാണി മിട്ടി - ചര്മ്മത്തിന് തിളക്കവും ഭംഗിയും നല്കാന് ഇത് ഏറെ സഹായിക്കും. മുഖക്കുരു മാറ്റാനും ചര്മ്മത്തിലെ പല പ്രശ്നങ്ങള് ഇല്ലാതാക്കാനും ഇത് ഏറെ നല്ലതാണ്. പാലിനൊപ്പം മുള്ട്ടാണി മിട്ടി ചേര്ത്ത് നന്നായി യോജിപ്പിക്കുക. ഈ പായ്ക്ക് മുഖത്തിട്ട് അര മണിക്കൂറിന് ശേഷം കഴുകി വൃത്തിയാക്കാം.
പാലും ചിയ സീഡ്സും - ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങളാണ് ചിയ സീഡ്സ് നല്കുന്നത്. അമിതവണ്ണം കുറയ്ക്കാന് ചിയ സീഡ്സ് നല്ലതാണെന്ന് എല്ലാവര്ക്കുമറിയാം. എന്നാല് ചര്മ്മത്തിനും ഇത് ഏറെ മികച്ചതാണെന്ന് പലര്ക്കുമറിയില്ല. ഇതിലെ ആന്റി ഓക്സിഡന്റുകള് ചര്മ്മത്തിന് പല തരത്തിലുള്ള ഗുണങ്ങളാണ് നല്കുന്നത്. ചര്മ്മത്തിലെ അഴുക്ക് നീക്കം ചെയ്യാനും അതുപോലെ നിറ വ്യത്യാസം മാറ്റാനും ചിയ സീഡ്സ് ഏറെ നല്ലതാണ്. പാലും അല്പ്പം ചിയ സീഡ്സും റോസ് വാട്ടറും ചേര്ത്ത് നന്നായി അരച്ച് എടുക്കുക. ഈ മാസ്ക് മുഖത്തിട്ട ശേഷം 20 മിനിറ്റ് കഴിഞ്ഞ് കഴുകി വൃത്തിയാക്കാം.







Comments