
തൃശൂര്‍: കുന്ദംകുളം അഞ്ഞൂരില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ സെപ്റ്റിക് ടാങ്കില്‍ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഈ സ്ഥലത്തിന്റെ ഉടമ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചിരുന്നു. പ്രദേശത്തുനിന്ന് ഒരു യുവാവിനെ ഏതാനും നാളുകളായി കാണാതായെന്ന് പരാതിയുണ്ട്.






