
തൃശൂര്‍ : നടന് ജോയ് മാത്യൂവിന് വാഹാനപകടത്തില്‍ പരുക്കേറ്റു . ചാവാക്കാട് മന്ദലാകുന്നില്‍ വെച്ചാണ് അപകടമുണ്ടായത് . ജോയ് മാത്യു സഞ്ചരിച്ച കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
ചാവക്കാട് - പൊന്നാന്നി ദേശീയ പാതയില്‍ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത് .ജോയ് മാത്യു ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരുക്കേറ്റു .
കോഴിക്കോടു നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു ജോയ് മാത്യു . ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാനില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ വാഹനത്തിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത് .






