
മലയാളികളുടെ സ്വന്തം മമ്മൂട്ടിയുടെ മകനെന്ന നിലയില്‍ മാത്രമല്ല അഭിനയനൈപുണ്യം കൊണ്ടും പ്രേക്ഷകമനസ്സിലിടം നേടിയ അഭിനേതാവാണ് ദുല്‍ഖര്‍ സല്മാന്. ഓരോ സിനിമകള്‍ കഴിയുംതോറും തന്റെ സ്റ്റാര്‍ഡം ഉയര്‍ത്തി കൊണ്ടുവരാറുണ്ട് ഡിക്യൂ. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം തിളങ്ങി നില്ക്കുന്ന ദുല്‍ഖര്‍ മലയാളത്തിന്റെ അഭിമാനമായി മാറുകയാണ്. ഒരേ സമയം ഇത്രയുംഭാഷകളില് തിളങ്ങിയ മറ്റേതെങ്കിലും താരമുണ്ടോ എന്നത് സംശയമാണ്. പാന്‍ ഇന്ത്യന്‍ താരം എന്ന വിശേഷണം ഏറ്റവുമധികം യോജിക്കുന്ന ദുല്‍ഖറിന് ഇന്ത്യയൊട്ടാകെ നിരവധി ആരാധകരുണ്ട്. അതുകൊണ്ട് തന്നെ ചെല്ലുന്ന ഇടങ്ങളിലെല്ലാം വലിയ സ്വീകാര്യതയാണ് ദുല്‍ഖറിന് ലഭിക്കാറുള്ളത്. എന്നാല്‍ പൊതു ഇടങ്ങളിലും സിനിമ സെറ്റുകളിലുമൊക്കെ അവഗണിക്കപ്പെടുന്ന സാഹചര്യം ദുല്‍ഖറിന് ഉണ്ടായിട്ടുണ്ട്.
ഇപ്പോഴിതാ ഒരു സെറ്റില്‍ താൻ അവഗണിക്കപ്പെട്ടതിനെ കുറിച്ച് തുറന്നു പറയുകയാണ് താരം. ‘‘നമുക്ക് ചുറ്റും നമ്മളൊരു ഒരു ഓറ ഉണ്ടാക്കിയില്ലെങ്കില്‍ നമ്മള് ചിലപ്പോള്‍ അവഗണിക്കപ്പെടും. സെറ്റില്‍ ആണെങ്കിലും മറ്റെവിടെയാണെങ്കിലും ഒരു മനുഷ്യന് കൊടുക്കേണ്ടുന്ന അടിസ്ഥാന ബഹുമാനം ഞാൻ ആഗ്രഹിക്കുന്നുണ്ട്... ’’ ദുല്‍ഖര്‍ പറയുന്നു, ഒപ്പം തനിക്ക് ആ അടിസ്ഥാന ബഹുമാനം പോലും ലഭിക്കാത്ത സന്ദര്‍ഭവും താരം വിവരിച്ചു.
‘‘ഞാൻ വീണ്ടും വീണ്ടും അവഗണിക്കപ്പെടുന്ന ഒരു സാഹചര്യമുണ്ടായിട്ടുണ്ട്. എന്താണ് ഇങ്ങനെയെന്ന് ഞാൻ ചിന്തിച്ചു. അതെ ഞാൻ ഈ സിനിമയിലെ നടനാണ്. നിങ്ങള്‍ എന്നെ കാണുന്നില്ലേ, എന്നൊക്കെ എനിക്ക് മനസ്സില്‍ തോന്നി. ഇത് ആളുകളുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണെന്നും എനിക്ക് തോന്നി. അവസാനം ശ്രദ്ധ ലഭിക്കാൻ തനിക്ക് തന്റെ ആഡംബര കാര്‍ കൊണ്ടുവരേണ്ടി വന്നു. എങ്കില്‍ പോര്‍ഷെ എടുത്തേക്കാം എന്ന് ഞാൻ കരുതി. പെട്ടെന്ന്, എല്ലാവരും, അയ്യോ ഏതോ വലിയ നടൻ വന്നിരിക്കുന്നു എന്ന പോലെ ഓടി വന്നു. അത് കാര്യങ്ങള്‍ മാറ്റിമറിച്ചു. എനിക്കൊരു കസേര കിട്ടി. പെട്ടെന്ന് ആളുകള്‍ എനിക്ക് ചുറ്റും കൂടി, അടുത്തേക്കൊന്നും വന്നില്ല...’’ ദുല്‍ഖര്‍ പറയുന്നു.
താരമൂല്യത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഇന്ന് ദുല്‍ഖര്‍ സല്മാൻ. സ്വന്തം അധ്വാനത്തിലൂടെയാണ് കരിയറിലെ എല്ലാ നേട്ടങ്ങളും ദുല്‍ക്കര്‍ സ്വന്തമാക്കിയത്. ഓണ്‍ സ്ക്രീനിലെ പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്ക്രീനിലെ തന്റെ പോസിറ്റീവ് വ്യക്തിത്വത്തിലൂടേയും ദുല്‍ഖര്‍ ആരാധകര്‍ക്ക് പ്രിയങ്കരനാണ്.
മമ്മൂട്ടിയെ പോലെ തന്നെ കാര്‍ പ്രേമിയാണ് ദുല്‍ഖറും. നിരവധി കാറുകള്‍ ദുല്‍ഖറിന്റെ ഗ്യാരേജിലുണ്ട്. കിങ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്റേതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. ദുല്‍ഖറിന്റെ ആദ്യത്തെ ഓടിടി സീരീസായ ഗണ്‍സ് ആൻഡ് ഗുലാബ്സും അടുത്തിടെ നെറ്റ്ഫ്ലിസ്കില്‍ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. രാജ് ആൻഡ് ഡികെ ഒരുക്കിയ ഈ സീരിസിനും നല്ല പ്രതികരണം കിട്ടുന്നുണ്ട്.






