കഴിഞ്ഞ വര്‍ഷം ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടിക ഇറക്കിയപ്പോള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയത് പട്ടികയിലെ ഒരു കോടീശ്വരിയാണ്. ശതകോടീശ്വരിമാര് മറ്റ് പലരുമുണ്ടെങ്കിലും ഈ കോടീശ്വരിയുടെ പ്രായം വെറും 19 വയസ്സ്. സ്കൂള്‍ പഠനം കഴിഞ്ഞ് കുതിര സവാരിയുമായി നടക്കുന്ന കുട്ടി.
ഇതു വരെ ജോലിയൊന്നും ചെയ്യാതെ അലക്സാന്‍ഡ്ര ആന്‍ഡ്രെസന്‍ എന്ന പെണ്‍കുട്ടിയുടെ ആസ്തി 1.2 ബില്ല്യണ്‍ ഡോളര്‍. 2015ല്‍ പട്ടികയില്‍ ഇടം നേടിയ അലക്സാന്‍ഡ്രിയ 2016ലും സ്ഥാനം നിലനിര്‍ത്തിയതോടെ വീണ്ടും ശ്രദ്ധേയയായി. ജോലിയൊന്നുമില്ലാതെ എങ്ങനെ ശതകോടീശ്വരിയായി എന്ന് ആദ്യം സംശയം തോന്നാമെങ്കിലും കഥ കേട്ട് കഴിയുമ്പോള്‍ എന്നായാലും അത് അവള്‍ക്ക് കിട്ടേണ്ടതാണെന്ന് എല്ലാവരും പറയും.

നോര്‍വേയിലെ ഓസ്ലോയാണ് അലക്സാന്‍ഡ്രിയയുടെ സ്വദേശം. പട്ടികയില്‍ സഹോദരി കാതറിനും ഇടം നേടിയിട്ടുണ്ട്. ജൊഹാന്‍ ആന്ഡ്രെസനാണ് ഇവരുടെ പിതാവ്. കഴിഞ്ഞ 100 വര്‍ഷമായി ഈ കുടുംബത്തിന്റേതാണ് ഫെര്‍ഡ് ഹോള്‍ഡിംഗ് എന്ന പുകയില കമ്പനി. നോര്‍വേയിലെ ഏറ്റവും പ്രശസ്തമായ കമ്പനികളിലൊന്ന്. 2007ല്‍ കമ്പനിയുടെ 42 ശതമാനം ഓഹരികളും ഇദ്ദേഹം പെണ്മക്കള്ക്കായി നല്കി. അതോടെ മക്കള്‍ ശതകോടീശ്വരിമാരായി ശ്രദ്ധ നേടി.
എന്നാല്‍ കുതിരയോട്ടത്തില്‍ കമ്പക്കാരിയായ അലക്സാന്‍ഡ്രിയ ലോകത്താകമാനം കുതിരയോട്ട മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. കമ്പനിയുടെ ചുമതലകള്‍ ഉടനെയൊന്നും ഏറ്റെടുക്കില്ലെന്നും അലക്സാന്‍ഡ്രിയ പറയുന്നു.

Comments