തൃശ്ശൂര്‍: പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ ജയിക്കണമെങ്കില്‍ ബിജെപി വോട്ട് വാങ്ങിയാല്‍ മാത്രമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഇടതു പക്ഷത്തിന്റെ ആണിക്കല്ല് ഉറപ്പിക്കുന്ന തിരഞ്ഞെടുപ്പ് ആയിരിക്കും ഇതെന്നും ചെറിയ ഭൂരിപക്ഷത്തിനായിരിക്കും ആരു ജയിച്ചാലും വിജയമെന്നും പറഞ്ഞു. ചാണ്ടി ഉമ്മന്‍ വിജയിച്ചാല്‍ അത് ബിജെപി വോട്ട് മറിച്ചിട്ടായിരിക്കുമെന്നും പറഞ്ഞു.
പുതുപ്പള്ളിയില്‍ വിജയപ്രതീക്ഷയുണ്ടെന്ന്് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസും പറഞ്ഞു. പോളിംഗ് വൈകിപ്പിച്ചു എന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉയര്‍ത്തിയ ആരോപണം വസ്തുതകളുമായി ചേര്‍ന്നു പോകുന്നതല്ലെന്നും ജെയ്ക് പ്രതികരിച്ചു. കഴിഞ്ഞ തവണ നടന്ന പോളിംഗ് തന്നെ ഇത്തവണയും ഉണ്ടായെന്നും വൈകിയെന്ന് പറയുന്ന ഇടങ്ങളിലെല്ലാം കഴിഞ്ഞ തവണത്തെ അത്ര തന്നെ പോളിംഗ് ഇത്തവണയും നടന്നെന്നും ഗൂഢാലോചന ഉണ്ടായെങ്കില്‍ അത് അന്വേഷിക്കട്ടെയെന്നും ജെയ്ക്ക് പറഞ്ഞു.
പുതുപ്പള്ളിയില്‍ ചരിത്രത്തില്‍ ഇല്ലാത്ത ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ ലഭിക്കുമെന്നും ഇടതുപക്ഷ സര്‍ക്കാറിന്റെ ആണിക്കല്ല് ഇളക്കുന്ന ഫലമായിരിക്കും വരാന്‍ പോകുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഭരണ വിരുദ്ധ വികാരം ശക്തമാണെന്നും ജനങ്ങളുടെ പ്രതിഷേധം വോട്ടായി അവര്‍ രേഖപ്പെടുത്തിയെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. പോളിംഗ് ശതമാനത്തില്‍ ആശങ്ക ഇല്ലെന്നും തനിക്ക് വിജയം ഉറപ്പാണ് എന്നുമാണ് ചാണ്ടി ഉമ്മന്‍ രാവിലെ പ്രതികരിച്ചത്. വോട്ടെടുപ്പ് വൈകിപ്പിക്കാന്‍ ശ്രമം ഉണ്ടായി. പരാതിയുമായി മുന്നോട്ടു പോകുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Comments