
കൊച്ചി: യുവ വനിത ഡോക്ടറോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ ജനറല്‍ മെഡിസിന് വിഭാഗം മുന്‍ മേധാവിയായിരുന്ന ഡോ.മനോജിന്റെ അറസ്റ്റ് എറണാകുളം ജില്ലാ സെഷന്‍സ് കോടതി തടഞ്ഞു. മൂന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം ഉണ്ടാകുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്. യുവതിയുടെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ ബലാത്സംഗക്കുറ്റമാണ് പോലീസ് ചുമത്തിയിരുന്നത്.
വിദേശത്തുള്ള പരാതിക്കാരിയോട് ഇമെയില്‍ മുഖേന എറണാകുളം സെന്‍ട്രല്‍ പോലീസ് പരാതി സ്വീകരിച്ചിരുന്നു. ഡോ.മനോജിനെ ഏതുസമയവും അറസ്റ്റു ചെയ്തേക്കാമെന്ന സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് അദ്ദേഹം കോടതിയെ സമീപിച്ച് അറസ്റ്റ് തടഞ്ഞത്.
2019 ഫെബ്രുവരിയില്‍ ആശുപത്രിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന സമയത്ത് ക്വാര്‍ട്ടേഴ്സിലെ സ്വകാര്യ കണ്‍സള്‍ട്ടിംഗ് മുറിയില്‍വച്ച് ഡോക്ടര്‍ ബലമായി ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്തെന്നാണ് പരാതി. ദുബായില്‍ താമസിക്കുന്ന വനിതാ ഡോക്ടര്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.






