ചെന്നൈ : കേരളത്തില്‍ ഭീകരപ്രവര്‍ത്തങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയ ഐ.എസ് നേതാവ് എന്‍ഐഎയുടെ പിടിയില്‍. അറസ്റ്റിലായത് ഐ എസിന്റെ തൃശ്ശൂര്‍ മേഖലാ നേതാവാണെന്നാണ് എന്‍ ഐ എ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. സയദ് നബീല്‍ അഹമ്മദ് പിടിയിലായത് ചെന്നൈയില്‍ നിന്നാണ്. കര്‍ണാടകത്തിലും തമിഴ്നാടിലും ഒളിവില്‍ കഴിഞ്ഞ നബീല്‍ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്.
കേരളത്തില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ഗൂഢാലോചന ഇയാളുടെ നേതൃത്വത്തില്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് എന്‍ഐഎ പറയുന്നു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായി കൊള്ളയടക്കം നബീല്‍ നടത്തിയതായും എന്‍ ഐ എ വ്യക്തമാക്കി.
ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസില്‍ കൊടയില് അഷ്റഫ് എന്നയാളെ 2023 ജൂലൈയില്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. നബീലില്‍ നിന്നും നിരവധി രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.






