
വീട്ടില്‍ സ്ത്രീകളും പുരുഷന്മാരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് സര്‍വ്വസാധരണമാണ്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ പുരുഷന്മാരെ കൊണ്ട് വലിയ ബുദ്ധിമുട്ടാണ് എന്ന് വീട്ടിലെ സ്ത്രീകള്‍ക്ക് തോന്നാറുണ്ട്. എന്നാല്‍, ഇവരെ കുറിച്ച് എന്തെങ്കിലും ഒക്കെ പറയാം എന്ന് വച്ചാലോ, അവര്‍ കേട്ടാല്‍ വല്യ പ്രശ്നം ആവാനും സാധ്യതയുണ്ട്. ഇന്നത്തെ കാലത്താണ് എങ്കില്‍ അതൊക്കെ ഒരു പരിധി വരെ മെസേജിലൊക്കെ പരിഹരിക്കാം.
എന്നാല്‍, 400 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ചൈനയിലെ സ്ത്രീകള്‍ ഈ പുരുഷന്മാരെ തോല്‍പ്പിക്കാന്‍ ഒരു വഴി കണ്ടു പിടിച്ചിരുന്നു. അതെന്താണ് എന്നല്ലേ? ഒരു രഹസ്യ ഭാഷ. എന്നാല്‍, ഇന്നും പുരുഷന്മാര്ക്ക് ഇതിനെ കുറിച്ച് അറിയില്ല എന്നുള്ളതാണ് ആളുകളെ അമ്പരപ്പിക്കുന്നത്.
'നുഷു' എന്നാണ് ഈ രഹസ്യ ഭാഷയുടെ പേര്. 400 വര്‍ഷങ്ങള്‍ക്ക് ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ നിന്നാണ് ഈ ഭാഷ ഉത്ഭവിച്ചത്.. തുടക്കത്തില്‍, അടുത്ത് കിട്ടുന്ന ചില്ലകളും മരക്കൊമ്പുകളും ചാരവും ഒക്കെ ഉപയോഗിച്ചാണ് അവര്‍ ആദ്യം ഈ ഭാഷ നിര്‍മ്മിച്ചെടുത്തത്. പിന്നീടിത്, തൂവാലയിലെ എംബ്രോയിഡറിയായും മറ്റും മാറി. പക്ഷേ, ചൈനയിലാണ് ഇതിന്റെ ഉത്ഭവം എങ്കിലും ഇന്നും മിക്ക ചൈനക്കാര്‍ക്കും ഇതേ കുറിച്ച് അറിയില്ല എന്നത് മറ്റൊരു സത്യം.
സ്ത്രീകള്‍ക്കിടയിലെ സാഹോദര്യം വളര്‍ത്തുന്നതിനും തങ്ങളെ അടിച്ചമര്‍ത്തുന്ന പുരുഷന്മാര്ക്കെതിരെയുള്ള ആയുധമായി ഉപയോഗിക്കുന്നതിനും വേണ്ടി എക്കാലവും അവര്‍ ഈ രഹസ്യഭാഷയെ കാണുന്നു. ഇന്നും സ്ത്രീകള്‍ക്ക് മാത്രം അറിയുന്ന ഭാഷയായി നുഷു നിലകൊള്ളുന്നു.






