
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി ഇന്ന് 72-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. വലിയ രീതിയിലാണ് താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കാന്‍ കേരളക്കര തയാറായിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒരാഴ്ച മുന്‍പ് തന്നെ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഇപ്പോഴിതാ പ്രിയ താരത്തിന് പിറന്നാള്‍ ആശംസയുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്. പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകള് എന്ന് ഫേസ്ബുക്കില്‍ കുറിച്ചു കൊണ്ടാണ് അദ്ദേഹം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന “കാൽ ലക്ഷം രക്തദാനം വൻ വിജയമാകുന്നു. മമ്മൂട്ടിയുടെ ജീവ കാരുണ്യ പ്രവത്തനങ്ങളിൽ ആദ്യകാലഘട്ടം മുതൽ പങ്കാളിയായിരുന്ന ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലിൽ ഈ ഉദ്യമത്തിന് വേണ്ടി പ്രത്യേകം തുറന്ന ബ്ലഡ് ബാങ്കിൽ രക്ത ദാനത്തിന് വലിയ പിന്തുണ ആണ് ലഭിക്കുന്നത്.






