കൊച്ചി: റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡ് (RRVL) ആലിയ ഭട്ടിന്റെ സംരംഭമായ കുട്ടികളുടെ വസ്ത്ര ബ്രാൻഡ് എഡ്-എ-മമ്മയുമായി ഒരു സംയുക്ത സംരംഭത്തിൽ ഒപ്പുവച്ചു. 51% ഓഹരികൾ ഇനി റിലയൻസിന്റേതായിരിക്കും . 2-12 വയസ് പ്രായമുള്ള കുട്ടികൾക്കുള്ള ഒരു വസ്ത്ര ബ്രാൻഡായി 2020-ൽ ആലിയ ഭട്ട് സ്ഥാപിച്ച എഡ്-എ-മമ്മ, പ്രകൃതിദത്ത തുണിത്തരങ്ങൾക്കും കുട്ടികൾക്കിടയിൽ പ്രകൃതിസ്നേഹം പ്രചോദിപ്പിക്കുന്നതിനായി പ്രകൃതി തീമുകൾക്കും ഊന്നൽ നൽകി. ഓൺലൈനായി തുടങ്ങി പിന്നീട് ഡിപ്പാർട്ട്മെന്റ് സ്റ്റോറുകളിലെ ഓഫ്ലൈൻ സാന്നിധ്യം വരെയുള്ള വളർച്ചയിലൂടെ, എഡ്-എ-മമ്മ പെട്ടെന്ന് തന്നെ ഉപഭോക്താക്കൾക്കിടയിൽ പ്രിയപ്പെട്ട ബ്രാൻഡ് ആയി മാറി.
കഴിഞ്ഞ വർഷം, ബ്രാൻഡ് അതിന്റെ ശ്രേണി വിപുലീകരിച്ച് ഗർഭിണികൾക്കുള്ള വസ്ത്രങ്ങൾ ഉൾപ്പെടുത്തി, പിന്നീട് ശിശുക്കൾക്കും പിഞ്ചുകുഞ്ഞുങ്ങൾക്കും വേണ്ടിയുള്ള ഒരു നിരയുമായി ബ്രാൻഡിന്റെ വൈവിധ്യത്തെ കൂടുതൽ പ്രകടമാക്കി. പാഴ് തുണിത്തരങ്ങൾ പുനർനിർമ്മിക്കുന്നതിനലൂടെയും പ്ലാസ്റ്റിക് ബട്ടണുകൾ ഉപയോഗിക്കാതിരിക്കുക തുടങ്ങിയ നൂതന പരിസ്ഥിതി സംരംഭങ്ങളിലൂടെ എഡ്-എ-മമ്മ ജനപ്രീതി നേടി. പ്രകൃതിയുമായുള്ള ബന്ധം പരിപോഷിപ്പിക്കുന്നതിനുള്ള ബ്രാൻഡിന്റെ പ്രതിബദ്ധതയുടെ ഭാഗമായി , ഓരോ വസ്ത്രത്തിലും സീഡ്ബോൾ ഉൾപ്പെടുത്തി, ഹരിത ഭാവി കെട്ടിപ്പടുക്കുന്നതിൽ പങ്കാളികളാകാൻ കുട്ടികളെയും മാതാപിതാക്കളെയും പ്രോത്സാഹിപ്പിച്ചു.
“റിലയൻസിൽ, ശക്തമായ ലക്ഷ്യത്തോടെ നയിക്കുന്ന ബ്രാൻഡുകളെ ഞങ്ങൾ എപ്പോഴും അഭിനന്ദിക്കുന്നു. എഡ്-എ-മമ്മയും അതിന്റെ സ്ഥാപക ആലിയ ഭട്ടും തികച്ചും മാതൃകാപരമായ , ധാർമ്മികത ഉൾക്കൊള്ളുന്നഒരു തനതായ ഡിസൈൻ, എന്ന നിലയിൽ ഈ ബ്രാൻഡിനെ വളർത്തി.ഫാഷൻ വ്യവസായത്തിന് കൂടുതൽ ഉത്തരവാദിത്തമുള്ള ഭാവി വളർത്തിയെടുക്കാനുള്ള റിലയൻസ് ബ്രാൻഡുകളുടെ കാഴ്ചപ്പാടുമായി ഇത് ചേർന്നു നിൽക്കുന്നു, ”റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡ് ഡയറക്ടർ ഇഷ അംബാനി പറഞ്ഞു.
“ആലിയയുടെ മകൾക്കും എന്റെ ഇരട്ടക്കുട്ടികൾക്കും രണ്ടാഴ്ചത്തെ പ്രായ വ്യത്യാസമാണുള്ളത് , ഞങ്ങൾ ഒരേ സമയം യാദൃശ്ചികമായി എഡ്-എ-മമ്മ മെറ്റേണിറ്റി ധരിച്ച് ഞങ്ങളുടെ ഗർഭധാരണത്തിലൂടെ കടന്നുപോയി, ഇപ്പോൾ ഞങ്ങളുടെ കുട്ടികൾ അവർ ഇഷ്ടപ്പെടുന്ന എഡ്-എ-മമ്മ ഉടുപ്പുകൾ ധരിക്കുന്നു! അതിനാൽ ഈ ഉൽപ്പന്നവും ബ്രാൻഡും ഈ പങ്കാളിത്തവും എന്റെ ഹൃദയത്തോട് വളരെ അടുത്താണ്, ”ഇഷ അംബാനി ഒരു സ്വകാര്യ കുറിപ്പിൽ കൂട്ടിച്ചേർത്തു.
“അമ്മമാർക്ക് എന്താണ് വേണ്ടതെന്ന് ചർച്ച ചെയ്യുന്ന രണ്ട് പുതിയ അമ്മമാർ എന്ന നിലയിൽ ഞാനും ഇഷയും ഒരു ചേർച്ച കണ്ടെത്തി. എഡ്-എ-മമ്മയിൽ ഞങ്ങൾ ഇതിനകം എന്താണ് ചെയ്യുന്നതെന്നും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധ്യതയുണ്ടെന്നും ഞാൻ പറഞ്ഞു. വിതരണ ശൃംഖല മുതൽ റീട്ടെയിൽ മുതൽ മാർക്കറ്റിംഗ് വരെയുള്ള എല്ലാ കാര്യങ്ങളിലും റിലയൻസിന് കരുത്ത് കൊണ്ടുവരാൻ കഴിയുമെന്ന് അവർ പറഞ്ഞു. ഈ സംയുക്ത സംരംഭത്തിലൂടെ, എഡ്-എ-മമ്മയെ കൂടുതൽ കുട്ടികളിലേക്കും മാതാപിതാക്കളിലേക്കും കൊണ്ടുപോകാനും ഞങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലൂടെയും പ്രകൃതിയോടുള്ള സ്നേഹം പ്രചോദിപ്പിക്കാനും കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.’’ സംയുക്ത സംരംഭത്തെക്കുറിച്ച് സംസാരിച്ച ആലിയ ഭട്ട് പറഞ്ഞു,
ശിശുസൗഹൃദം, പരിസ്ഥിതി സൗഹൃദം എന്നിങ്ങനെയുള്ള പ്രധാന മൂല്യങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ, വ്യക്തിഗത പരിചരണം, ബേബി ഫർണിച്ചറുകൾ തുടങ്ങിയ പുതിയ മേഖലകളിലേക്ക് ബ്രാൻഡ് വളരാൻ പങ്കാളിത്തം സഹായിക്കും. കുട്ടികളുടെ കഥാ പുസ്തകങ്ങളും ഒരു ആനിമേറ്റഡ് സീരീസും എഡ്-എ-മമ്മയുടെ പ്ലാനിലുണ്ട് .




