
ജി 20 ഉച്ചകോടി മറ്റന്നാൾ തുടങ്ങാനിരിക്കെ ചൈനക്കെതിരെ ടിബറ്റ് വിഭാഗക്കാർ പ്രതിഷേധം പ്രഖ്യാപിച്ചു. ചൈനീസ് പ്രധാനമന്ത്രി ജി 20 യില്‍ പങ്കെടുക്കാനിരിക്കെയാണ് ദില്ലിയിൽ ടിബറ്റ് വിഭാഗക്കാർ പ്രതിഷേധം പ്രഖ്യാപിച്ചത്. നാളെ ദില്ലിയിലെ മജ്നു കാ തില്ലയില്‍ പ്രതിഷേധിക്കാനാണ് ആഹ്വാനം. ടിബറ്റൻ യൂത്ത് കോണ്ഗ്രസ്ചൈന അനധികൃതമായി തങ്ങളുടെ സ്ഥലം കൈയ്യറിയിരിക്കുന്നുവെന്ന് പറഞ്ഞു. ചൈനീസ് പ്രതിനിധി സന്ദർശനം നടത്തുമ്പോള്‍ ശബ്ദം ഉയര്‍ത്തേണ്ടത് തങ്ങളുടെ കടമയാണെന്നും ടിബറ്റൻ യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.






