തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയെ പൈശാചികമായി വേട്ടയാടിയവര്‍ക്ക് പുതുപ്പള്ളിയില്‍ മറുപടി കിട്ടിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ചാണ്ടി തന്നെ ഞെട്ടിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെത് ദയനീയ പരാജയമാണ്. ഉമ്മന്‍ ചാണ്ടിയോട് കൊടുംക്രൂരത കാണിച്ചവര്‍ക്കുള്ള മറുപടിയാണ്. എത്രയോ രാത്രികള്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബം ഉറങ്ങാതെ കഴിഞ്ഞുണ്ടാകും. ഇത് ജനകീയ കോടതിയുടെ വിധിയാണെന്നും എ.കെ ആന്റണി പറഞ്ഞു.
ഇനിയെങ്കിലും തെറ്റ് തിരുത്താന്‍ സിപിഎം തയ്യാറാകണം. ഉമ്മന്‍ ചാണ്ടിയോട് മാപ്പ് പറയാന്‍ ഇനിയെങ്കിലും തയ്യാറാകണമെന്നും ആന്റണി ആവശ്യപ്പെട്ടു.






