കോട്ടയം: പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ വിജയം 37,719 വോട്ടിന്റെ ഭൂരിപക്ഷത്തില്‍. ചാണ്ടി ഉമ്മന്‍ 80,144 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി.തോമസ് 42,425 വോട്ട് നേടി. ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ 6,558 വോട്ടിലേക്ക് ചുരുങ്ങി. എട്ട് പഞ്ചായത്തുകളിലും ചാണ്ടി മ്മന് തന്നെയായിരുന്നു ലീഡ്. മീനടം പഞ്ചായത്തിലെ ഒരു ബൂത്തില്‍ മാത്രമാണ് ജെയ്കിന് ലീഡ് ചെയ്യാന്‍ കഴിഞ്ഞത്.
പുതുപ്പള്ളി പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ ലീഡ്. അയര്‍ക്കുന്നം, അകലക്കുന്നം, വാകത്താനം പഞ്ചായത്തുകളിലെല്ലാം 5000ന് മുകളിലെത്തി ഭുരിപക്ഷം.






