
കോഴിക്കോട് : ഇടതുപക്ഷം ഉമ്മന്‍ ചാണ്ടിയോട് ചെയ്ത് കടുത്ത നെറികേടുകള്‍ക്ക് കേരളം നല്കിയ മധുര പ്രതികാരമാണ് പുതുപ്പുളളിയിലെ ചാണ്ടി ഉമ്മന്റെ വിജയമെന്ന് മുസലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു.
സഖാക്കള്‍ക്ക് കൂടി വേണ്ടാത്ത ഈ ഭരണം അവസാനിപ്പിക്കാന്‍ പിണറായി ഇനിയെന്തിനാണ് താമസിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഉമ്മന്‍ ചാണ്ടിയെ പ്രതികാര ബുദ്ധിയോടെ വേട്ടയാടിയവര്‍ക്ക് പുതുപ്പുളളിയിലെ ജനം ബാലറ്റിലൂടെ മറുപടി നല്കിയിരിക്കുന്നു . ഇടത് ഭരണത്തെ ജനം എത്രത്തോളം വെറുക്കുന്നു എന്നാണ് ഈ വിജയം വ്യക്തമാക്കുന്നത്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വിജയിക്കുമെന്ന ശുഭ പ്രതീക്ഷയുണ്ടെന്ന് സഹോദരി മറിയ ഉമ്മന്‍ . പിതാവ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലേക്ക് പേകാനൊരുങ്ങവെയായിരുന്നു മറിയ ഉമ്മന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത് . ഉമ്മന്‍ ചാണ്ടിയെ പോലെ തന്നെ പുതുപ്പുളളിയിലെ ജനങ്ങള്‍ ചാണ്ടി ഉമ്മനെയും സ്വകരീച്ച് കഴിഞ്ഞുവെന്ന് മറിയ ഉമ്മന്‍ പറഞ്ഞു






