
ബെംഗളൂരുവിലെ തിരക്ക് എല്ലാവര്ക്കും അറിയുന്നതാണ്. മണിക്കൂറുകളോളം ട്രാഫിക്ക് ബ്ലോക്കില്‍ കിടക്കേണ്ടിവരുന്നതിനെ കുറിച്ചുള്ള ബെംഗളൂരുകാരുടെ പരാതി ഇപ്പോള്‍ പുതിയകാര്യമൊന്നുമല്ല. എന്നാല്‍, ഈ പ്രശ്നത്തിന് ഇതുവരെയായും ഒരു പരിഹാരവും നിര്‍ദ്ദേശിക്കാന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല തിരക്ക് കുറയ്ക്കുന്നതിന് പകരം കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണ് ചെയ്തത്. അത്തരത്തിലുള്ള ഒരു ചിത്രം കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. ചിത്രം ഒറ്റ ദിവസം കൊണ്ട് പതിമൂവ്വായിരത്തില്‍ കൂടുകള്‍ ആളുകളിലേക്കെത്തുകയും ചെയ്തു.
ചിത്രത്തില്‍ റോഡിന് നടുവില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു ഹെലികോപ്റ്ററിന് ചുറ്റും അക്ഷമരായി നില്ക്കുന്ന നിരവധി ബൈക്ക് യാത്രക്കാരെ കാണാന്‍ സാധിക്കും. റോഡിലേക്ക് ഹെലികോപ്റ്റര്‍ പറന്നിറങ്ങിയതോടെ അത് വഴിയുള്ള യാത്രകളെല്ലാം നിശ്ചലമാകുകയായിരുന്നു.ഇതോടെ ബൈക്കിലും ഓട്ടോയിലും മറ്റും യാത്ര ചെയ്തിരുന്നവര്‍ റോഡില്‍ കുടുങ്ങുകയായിരുന്നു. അതേ സമയം ഹെലികോപ്റ്റര്‍ ഉയര്‍ത്താനുള്ള ശ്രമത്തിലായിരുന്നു ചിലരെന്ന് ചിത്രത്തില്‍ നിന്നും വ്യക്തമാണ്. 'ബെംഗളൂരു ട്രാഫിക്ക് കാരണങ്ങള്‍' എന്ന കുറിപ്പോടെ Aman Surana എന്ന എക്സ് ഉപയോക്താവാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.







Comments