യുഎസ് സംസ്ഥാനമായ പെന്‍സില്‍വാനിയയിലെ ജയിലില്‍ ചാടിയപ്പോയ ഒരു കൊലയാളിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഏകദേശം പത്ത് ദിവസത്തോളമായി സര്‍വ്വ സന്നാഹങ്ങളുമായി പ്രതിയ്ക്ക് വേണ്ടി വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലത്രേ. പ്രതിയെ പിടികൂടാനായി നൂറ് കണക്കിന് പോലീസുകാരാണ് അണിനിരന്നത്. ഇതിനു പുറമേ ഹെലികോപ്റ്ററുകളും ഡ്രോണുകളും പോലീസ് നായ്ക്കളെയും ഉള്‍പ്പെടുത്തി അന്വേഷണം നടത്തിയിട്ടും പ്രതി എവിടെയാണെന്നുള്ള ഒരു സുചന പോലും പോലീസിന് ലഭിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് പ്രദേശവാസികളോട് അവരുടെ വാതിലുകളും ജനലുകളും അടയ്ക്കാനും കാറുകളും മറ്റ് സാധനങ്ങളും സുരക്ഷിതമായി വയ്ക്കാനും ഒപ്പം ചുറ്റുപാടുകളെ കുറിച്ച് ബോധവാനായിരിക്കാനുമുള്ള മുന്നറിയിപ്പുകളുമായി പോലീസ് വാഹനങ്ങള്‍ തിരത്തിലൂടെ പോകുകയാണ്.
എന്നാല്‍ മറുഭാഗത്ത് ആകട്ടെ പോലീസിന്റെ കണ്ണ് വെട്ടിച്ച് 34-കാരനായ ബ്രസീലിയന്‍ പൗരന് ഡാനെലോ കാവല്കാന്റ നാടെങ്ങും ഊടാടി നടക്കുകയാണ്. കഴിഞ്ഞ മാസം അവസാനത്തെ ചൊവ്വാഴ്ചയാണ് ഡാനെലോ കാവല്കാന്റോയെ ജയില്‍ അവസാനമായി കണ്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാമുകിയെ കുത്തിക്കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കാവല്‍കാന്റെ ചെസ്റ്റര്‍ കൗണ്ടി ജയിലില്‍ നിന്ന് രക്ഷപ്പെട്ടതെങ്ങനെയെന്ന് കാണിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ജയില്‍ അധികൃതര്‍ പുറത്ത് വിട്ടു. വെള്ള ടീഷര്‍ട്ടും നീല ജീന്‍സും ധരിച്ച ഡാനെലോ രണ്ട് ചുമരുകള്‍ക്കിടയിലൂടെ കാലും കൈയും ഉപയോഗിച്ച് തിരശ്ചീനമായി കിടന്ന് സാഹസികമായി രക്ഷപ്പെടുന്നത് വീഡിയോയില്‍ വ്യക്തമാണ്. ചിലന്തി തന്റെ എട്ട് കാലുകളും ഉപയോഗിച്ച് നടക്കുന്നതിന് സമാനമായ രീതിയില്‍ കാലും കൈയും ഉപയോഗിച്ച് മതില് ചാടുന്ന ഇയാളെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ മാധ്യമങ്ങള്‍ ഇയാളെ 'സ്പൈഡര്‍ മാന്‍' എന്നാണ് വിശേഷിപ്പിക്കുന്നത്. ഇയാള്‍ രക്ഷപ്പെടുമ്പോള്‍ തൊട്ട് സമീപത്തായി മറ്റൊരു ജയില്‍പ്പുള്ളി നില്ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
പെന്‍സില്‍വാനിയ ജയിലില്‍ നിന്നും ഈ വര്‍ഷം രക്ഷപ്പെടുന്ന രണ്ടാമത്തെ കുറ്റവാളിയാണ് ഡാനെലോ. കഴിഞ്ഞ മെയ് മാസത്തില്‍ ഒരു കുറ്റവാളി രക്ഷപ്പെട്ടതിന് പിന്നാലെ സിസിടിവി നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന് പുറമേ റേസര്‍ വയര്‍ ഉപയോഗിച്ച് മുള്ളുവേലിക്ക് സമാനമായി വേലി തീര്‍ത്തു. എന്നാല്‍ ഇതിനെയെല്ലാം മറികടന്നായിരുന്നു ഇയാള്‍ രക്ഷപ്പെട്ടത്. ടെറസിന് മുകളിലെത്തിയ ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ കുറവുള്ള ഭാഗത്ത് കൂടെ ഗോവണി ഉപയോഗിച്ച് ഇയാള്‍ ഇറങ്ങുന്നത് സിസിടിവിയില്‍ പതിഞ്ഞു. വാച്ച് ടവറിലെ ഉദ്യോഗസ്ഥന് ഡ്യൂട്ടി മാറുന്ന സമയം കണക്കാക്കിയായിരുന്നു സാഹസികമായ രക്ഷപെടല്‍. കഴിഞ്ഞ പത്ത് ദിവസമായി ഇയാള്‍ക്ക് വേണ്ടിയുള്ള ഊര്‍ജ്ജിതമായ അന്വേഷണം നടക്കുകയാണ്. ഭക്ഷണം, വസ്ത്രം, പണം തുടങ്ങിയ സാധനങ്ങള്‍ക്കായി ഇയാള്‍ വീടുകളില്‍ കയറി മോഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് നല്കുന്ന മുന്നറിയിപ്പ്. ഇയാള്‍ ഇതിനകം ചില സാധനങ്ങള്‍ സ്വന്തമാക്കിക്കഴിഞ്ഞെന്നും എന്നാല്‍ കൂടുതല്‍ സാധനങ്ങള്‍ സ്വന്തമാക്കുന്നത് തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും പോലീസ് അറിയിപ്പില്‍ പറയുന്നു. അഞ്ച് അടി ഉയരമുള്ള 54 കിലോ ഭാരമുള്ളയാളാണ് ഇയാളെന്ന് പോലീസ് അറിയിപ്പില്‍ പറയുന്നു. ഇയാളേക്കുറിച്ച് സൂചനകള്‍ നല്‍കുന്നവര്‍ക്ക് വന്‍ പാരിതോഷികമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Comments