
മൃഗങ്ങളുടെ ഇരപിടുത്തം മാത്രമല്ല രക്ഷപെടലും സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും വൈറലാകാറുണ്ട്. അവയുടെ രക്ഷപെടലാണ് പലപ്പോഴും കാഴ്ച്ചക്കാരില്‍ അമ്പരപ്പും കൗതുകവും ജനിപ്പിക്കാറുള്ളത്. ഇപ്പോഴിതാ ദൈവാധീനം കൊണ്ടോ ഭാഗ്യം കൊണ്ടോ തലനാരിഴയ്ക്ക് രക്ഷപെടുന്ന ഒരു മാന്‍കുട്ടിയുടെ വീഡിയോയാണ് വൈറലാകുന്നത്. ഈ മാന്‍കുട്ടിയുടെ ധൈര്യം, പ്രതികരണ സമയം, പെട്ടെന്നുള്ള റിഫ്ലെക്സുകൾ ഒക്കെയാണ് കാഴ്ച്ചക്കാരെ അമ്പരപ്പിക്കുന്നത്. വീഡിയോയില്‍ ഒരു മാന്കുട്ടി തടാകത്തിലേക്ക് കുനിഞ്ഞ് വെള്ളം കുടിക്കുന്നത് കാണാം. പെട്ടെന്നു വെള്ളത്തില്‍ ഒരു ഓളം വരുന്നതും ഒരു ഭീമാകാരനായ മുതല വാ തുറന്നു മാന്‍കുട്ടിയെ കടിക്കാന്‍ ഒരുങ്ങുന്നതും കാണാം. എന്നാല്‍ ഒട്ടും പരിഭാന്ത്രി കാണിക്കാതെ പിറകിലേക്ക് ചാടുന്നു. തലനാരിഴയ്ക്കാണ് ഈ മാന്കുട്ടി രക്ഷപെടുന്നത്. പതിനൊന്നു സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
¡Impresionantes reflejos! 🐊🦌pic.twitter.com/uTdbBEl2ry
— Cerebro Digital (@digitalcerebro) September 7, 2023






