
തൊടുപുഴ: ബാറ്ററിയിലെ വെള്ളം അബദ്ധത്തില്‍ മദ്യത്തില്‍ ഒഴിച്ചുകഴിച്ച വയോധികന് മരിച്ചു. മൂലമറ്റം സ്വദേശി മഠത്തില്‍ മോഹനനാണ് മരിച്ചത്.മുരിക്കാശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംഭവം നടന്നത് വെള്ളിയാഴ്ച്ച ഉച്ചയ്ക്കായിരുന്നു. തോപ്രാംകുടിയിലെ കെട്ടിടനിര്‍മാണ ജോലിസ്ഥലത്തുവെച്ചാണ് ഇയാള്‍ മദ്യപിച്ചത്. മദ്യപിച്ച സ്ഥലത്ത് കുപ്പിവെള്ളം മാറിപ്പോയാണ് അപകടമുണ്ടായത് എന്നാണ് സൂചന.
ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മോഹനന് ശനിയാഴ്ചയാണ് മരണപ്പെടുന്നത്. പൊലീസിന്റെ കണ്ടെത്തല്‍ വെള്ളക്കുപ്പികള്‍ അബദ്ധത്തില്‍ മാറിപ്പോയതാണെന്നാണ്. എന്നാല്‍ സ്ഥിരീകരണം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.






