
കിരീടം സിനിമയുടെ ക്ലൈമാക്സില്‍ സേതുമാധവനെ തല്ലിയ കീരക്കാടനെ പകയോടു കൂടി നോക്കി നില്ക്കുന്ന ചെറുപ്പക്കാരന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നായകന് സേതുമാധവനെക്കാള്‍ ദേഷ്യം കൊണ്ട് കീരിക്കാടനെ കൊല്ലാന്‍ നില്ക്കുന്ന ചെറുപ്പക്കാരന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വളരെ വേഗമാണ് ശ്രദ്ധ നേടിയത്. തിരുവനന്തപുരം ആര്യനാട് സ്വദേശിയായ സാലു ജസ്റ്റസ് ആയിരുന്നു ആ കലിപ്പന്. സാലുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇന്നിതാ മോഹന്‍ലാലിനെ കണ്ടുമുട്ടിയിരിക്കുകയാണ് സാലു. ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ ഒരു വേഷവും സാലു ചെയ്യുന്നുണ്ട്. സാലു തന്നെയാണ് ഈ വിവരം ഒരു ഫേസ്ബുക്ക് പേജ് വഴി പങ്കുവെച്ചിരിക്കുന്നത്.
'ഹായ് ഞാന്‍ സാലു ജസ്റ്റ്സ്സ് എന്നേ ഓര്‍മയുണ്ടെന്ന് കരുതുന്നു. കിരീടം സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ കലിപ്പനെ അന്വേഷിച്ച് ഈ ഗ്രൂപ്പില്‍ വന്ന പോസ്റ്റ് കാരണം എന്നെ പല കോണില്‍ നിന്നും ആളുകള്‍ അന്വേഷിച്ചു വന്നിരുന്നു. പുതിയ ഭാഷയില്‍ പറഞ്ഞാല്‍ വൈറലായി. നിങ്ങള്‍ കാരണം ലാലേട്ടന്റെ ജീത്തു ജോസഫ് ചിത്രം നേരില്‍ ഒരു വേഷം ചെയ്യുവാനും സാധിച്ചു. എല്ലാവരോടും സ്നേഹം മാത്രം' ലാലേട്ടനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സാലു കുറിച്ചു.






