
ദില്ലിയിൽ യുവാവിനെ കൊല്ലപ്പെടുത്തിയ കേസില്‍ 8 പേർ അറസ്റ്റിൽ. ദില്‍ഷാദ് എന്ന 20 വയസുകാരനെയാണ് കുത്തികൊലപ്പെടുത്തിയത്. കേസില്‍ പ്രായപൂർത്തിയാകാത്തവരാണ് അറസ്റ്റിലായത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ശനിയാഴ്ച രാത്രി സംഗം വിഹാറിലാണ് സംഭവം നടന്നത്.. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
തെരുവിലേക്ക് യുവാവിനെ വലിച്ചിഴച്ച സംഘം മർദിച്ചശേഷം കുത്തി കൊലപ്പെടുത്തുകയായിരുന്നു. യുവാവിന് നിരവധി തവണ കുത്തേറ്റുിട്ടുണ്ട്. നാട്ടുകാർ ഉടൻ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.






