
താനെ: നിര്മാണത്തിനിരിക്കുന്ന 40 നില ടവറില്‍ സര്‍വ്വീസ് ലിഫ്റ്റ് തകര്‍ന്നു. താനെയില്‍ ഞാറാഴ്ച്ച രാത്രി 6 മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ആറ് നിര്‍മാണതൊഴിലാളികള്‍ മരിച്ചു, മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ജോലി പൂര്‍ത്തിയാക്കി തൊഴിലാളികള്‍ ബേസ്മെന്റിലേക്ക് ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് ബാല്കുവിലെ റണ്‍വാള്‍ ഐറിനില്‍ സര്‍വീസ് ലിഫ്റ്റിന്റെ കയര്‍ പൊട്ടിത്തെറിച്ച് ലിഫ്റ്റ് താഴെത്തെ നിലയിലേക്ക് പതിക്കുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ റീജിയണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെല്‍ മേധാവി യാസിന് തദ്വി അഭിപ്രായപ്പെട്ടത് 40ാം നിലയില്‍ നിന്നാണ് ലിഫ്റ്റ് തകര്‍ന്നതെന്നാണ്.
അതേസമയം കണ്‍സ്ട്രക്ഷന്‍ കമ്പിനി വക്താവ് പറഞ്ഞത് 13ാം നിലയില്‍ നിന്ന് ലിഫ്റ്റ് താഴെക്ക് പതിച്ചതായിട്ടാണ്. സംഭവസ്ഥലത്തെത്തിയ അഗ്നിശമനസേനയും ദുരന്തനിവാരണസനയും ചേര്‍ന്ന് തകര്‍ന്ന ലിഫ്റ്റില്‍നിന്ന് അപകടപ്പെട്ട തൊഴിലാളികളെ പുറത്തെടുത്തു. പരിക്കേറ്റവരെ അശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ താനെ സി ഐ സിവില്‍ ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു.
മരിച്ചവരില്‍ മഹേന്ദ്ര ചൗപാല്‍ (32), രൂപേഷ് കുമാര്‍ ദാസ് (21), ഹരുണ്‍ ഷെയ്ഖ് (47), മിതിലേഷ് (35), കരിദാസ് (38) എന്നിവരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. ഒരാളെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞട്ടില്ല. റണ്‍വാള്‍ ഐറിനിലെ ആറാമത്തെ കെട്ടിടത്തിലാണ് സംഭവം നടന്നതെന്ന് സമീപത്തെ കെട്ടിടത്തിലെ താമസക്കാരന് പറഞ്ഞു.'ഞാന്‍ കെട്ടിടം 7-ല്‍ എത്തിയപ്പോള്‍ തീവ്രത കുറഞ്ഞ ബോംബ് പൊട്ടിത്തെറിക്കുന്നതുപോലെയുള്ള ഒരു വലിയ ശബ്ദം കേട്ടു .സര്‍വീസ് ലിഫ്റ്റ് അപകടത്തില്‍ തൊഴിലാളികള്‍ മരിച്ചുവെന്ന് പിന്നീടാണ് അറിഞ്ഞതെന്നും അയാള്‍ പറഞ്ഞു.
എലിവേറ്റര്‍ നിരന്തര നിരീക്ഷണത്തിലായിരുന്നുവെന്നും നിലവിലുള്ള വാര്‍ഷിക അറ്റകുറ്റപ്പണി കരാറിന് കീഴിലാണ് സര്‍വീസ് നടത്തുന്നതെന്നുമാണ്
ധ്രുവ വൂലന് മില്‍സ് പ്രൈവറ്റ് ലിമിറ്റഡ് പുറത്തിറക്കിയ ഒരു മാധ്യമ പ്രസ്താവനയില്‍ പറഞ്ഞത്. ഓഗസ്റ്റ് 23 നാണ് അവസാന അറ്റകുറ്റപ്പണി നടത്തിയത്.
