
ഐഫോൺ 14 വൻ ലാഭത്തില്‍ ഫ്ളിപ്പ്കാര്‍ട്ടില്‍ വില്പനയ്ക്ക്. 79,900 രൂപയുടെ ഐഫോൺ ഓഫറ് അനുസരിച്ച് 14 ന്റെ റെഡ് കളർ വേരിയന്റ് 66,999 രൂപയ്ക്ക് ലഭ്യമാണ്. 4,000 രൂപ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുപയോഗിച്ച് വാങ്ങുന്നവർക്ക് കിഴിവുമുണ്ട്. ഉപഭോക്താക്കൾക്ക് മൊത്തം 16,901 രൂപയോളം കിഴിവ് ലഭിക്കും. ഫ്ലിപ്കാർട്ടിൽ ഐഫോൺ 13 നിലവിൽ 56,999 രൂപ പ്രാരംഭ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുവരെയുള്ളതിൽ ഏറ്റവും കുറഞ്ഞ വിലയാണിത്. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉള്ള ഉപഭോക്താക്കൾക്ക് ഇത് 54,999 രൂപയ്ക്ക് വാങ്ങാൻ കഴിയും.
അതേസമയം ഏകദേശം 80,000 രൂപയോ അതിൽ കൂടുതലോ ബജറ്റുള്ളവർ ഐഫോൺ 15-നായി കാത്തിരിക്കുക എന്നതായിരിക്കും മികച്ച തീരുമാനം. ഒരു പുതിയ മോഡൽ പുറത്തിറങ്ങുമ്പോൾ ആപ്പിൾ സാധാരണയായി മുൻ മോഡലിന്റെ വില കുറയ്ക്കൽ പ്രഖ്യാപിക്കാറുണ്ട്. നിലവിൽ, ആപ്പിൾ സ്റ്റോറിൽ ഐഫോൺ 14 ന്റെ ഔദ്യോഗിക വില 79,900 രൂപയാണ്. അതേസമയം ഐഫോൺ 13 ന്റെ വില 69,900 രൂപയുമാണ്. അതേ സമയം തന്നെ രണ്ട് ഐഫോണുകൾക്കും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നത് വൻ ഓഫറുകളാണ്.
ഐഫോൺ 15 ലോഞ്ച് നാളെയാണ്ചെയ്യുന്നത്. ഇന്ത്യൻ സമയം രാത്രി 10:30നാണ് ലോഞ്ചിങ് നടക്കുന്നത്. ഐഫോൺ 14 സീരീസിന്റെ കഴിഞ്ഞ വർഷത്തെ വിലകൾ കണക്കിലെടുക്കുമ്പോൾ, വില 79,900 രൂപയിൽ ആരംഭിക്കുമെന്നും പറയപ്പെടുന്നു.






