
നടന് ഉണ്ണി മുകുന്ദന് തമിഴിലേക്ക്. സൂപ്പര്‍ ഹിറ്റ് ചിത്രം വിടുതലൈക്ക് ശേഷം തമിഴിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന് വെട്രിമാരന് തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. കരുടന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സൂരിക്കൊപ്പം പ്രധാന വേഷത്തിലാണ് ഉണ്ണിയെത്തുക എന്നാണ് റിപ്പോര്‍ട്ട്. ശശികുമാറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
എതിര് നീച്ചല്‍, കൊടി, കാക്കി സട്ടൈ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ദുരൈ സെന്തില്‍കുമാരാണ് സിനിമ സംവിധാനം ചെയ്യുന്നത്.യുവന് ശങ്കര്‍ രാജയാണ് സിനിമയിലെ പാട്ടുകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
സൂരിയെ പ്രധാന കഥാപാത്രമാക്കി വെട്രിമാരന് ഒരുക്കിയ വിടുതലൈ വലിയ വിജയമായി മാറിയിരുന്നു. ജയമോഹന് രചിച്ച തുണൈവന്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് വിടുതലൈ ഒരുക്കിയത്. ചിത്രത്തില്‍ പോലീസുകാരനായി ഗംഭീര പ്രകടനമാണ് സൂരി കാഴ്ചവെച്ചത്.






