
ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ആദ്യമായി സംവിധാനം െചയ്യുന്ന വെബ്സീരിസിനായി പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഒരു പരസ്യ ചിത്രം ഒരുക്കികൊണ്ട് സംവിധാനം തന്റെ കൈകളില്‍ ഭഭ്രമാണെന്ന് ആര്യന് തെളിയിച്ചിരുന്നു. ബിഗ് സ്ക്രീനിലേക്കുള്ള ചുവടുവെപ്പിനെ കുറിച്ചും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. വെബ്സീരീസിലൂടെയാണ് തുടക്കം. ആര്യന് ഖാന്റെ സംവിധാന അരങ്ങേറ്റത്തിന് 'സ്റ്റാര്‍ഡം' എന്നാണ് ടൈറ്റില്‍ നല്‍കിയിരിക്കുന്നത്.
നടന് ബോബി ഡിയോളാണ് ആര്യന് ഖാന്റെ വെബ്സീരിസിലെ നായകനായി എത്തുന്നത് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അണിയറപ്രവര്‍ത്തകരെ ഉദ്ധരിച്ച് ഇന്ത്യ ടുഡെയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിനായി ആര്യന് ബോബി ഡിയോളിനെ സമീപിക്കുകയായിരുന്നത്രേ. ഷാരൂഖ് ഖാന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ബോബി.
പുറത്ത് പ്രചരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം വ്യത്യസ്ത ലുക്കിലാകും ബോബി ഡിയോള്‍ വെബ്സീരീസില്‍ എത്തുക. ഇതിനോടകം തന്നെ പല രംഗങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. ബാക്കിയുളള ഭാഗം സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കും. ബോബി ഡിയോളിനൈാപ്പം നിരവധി പുതുമുഖതാരങ്ങളും വെബ്സീരീസില്‍ എത്തുന്നുണ്ട്.
ആറ് എപ്പിസോഡ് അടങ്ങുന്ന ഒരു ചെറിയ സീരീസാണ് 'സ്റ്റാര്‍ഡം'. സിനിമാ വ്യവസായത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സീരീസിന്റെ നിര്‍മ്മാതാക്കള്‍ റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റ് ആണ്.






