
മകളുടെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ്നടന് അപ്പാനി ശരത്ത്. തന്റെ ആദ്യ കുട്ടിക്ക് 5 വയസ്സ് തികഞ്ഞ സന്തോഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് താരം.
നമ്മുടെ കൊച്ചു രാജകുമാരി തിയ്യമ്മയുടെ ജന്മദിനാഘോഷം. മനോഹരമായ ആശംസകള്‍ക്ക് എല്ലാവര്ക്കും നന്ദി', താരം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് താരത്തിന്റെ മകളുടെ പേരാണ്. ഫാഷന്‍ പേരുകള്‍ക്ക് പിന്നാലെ പോകാതെ തന്റെ ആദ്യ ചിത്രത്തിന്റെ ഓര്മ്മയാക്കായാണ് മകള്‍ക്ക് തിയാമ്മ എന്ന പേര് നല്‍കിയത്.
അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ താരമാണ് അപ്പാനി ശരത്. അങ്കമാലി ഡയറീസ് എന്ന തന്റെ ആദ്യ ചിത്രത്തിന്റെ ഓര്‍മ്മക്കാണ് മകള്‍ക്ക് തിയാമ്മ എന്ന് പേരിട്ടത്.
അങ്കമാലി ഡയറീസ് വന്‍വിജയമായി മാറിയതോടെയായിരുന്നു പേരിനൊപ്പം അപ്പാനി എന്ന് ശരത് ചേര്‍ത്തത്. പിന്നീട് 'ജിമിക്കി കമ്മല്‍' എന്ന പാട്ടിലൂടെ മലയാളികള്‍ ശരത്തിനെ കൂടുതല്‍ അറിഞ്ഞു.






