
കൊട്ടാരക്കര ശ്രീധരന് നായര്‍ എന്ന അതുല്യ കലാകാരന്റെ മകനായി വെള്ളിത്തിരയിലെത്തി പിന്നീട് അഭിനയപാടവം കൊണ്ട് പ്രേക്ഷകമനസ്സിലിടം നേടിയ താരമാണ് സായ്കുമാര്. സായ്കുമാറിന്റെ വ്യക്തി ജീവിതവും ഇടയ്ക്ക് ചര്‍ച്ചകളില്‍ വന്നതാണ്. ആദ്യ ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തിയതും പിന്നീട് ബിന്ദു പണിക്കരുമായി ജീവിതം തുടങ്ങിയതുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞതാണ്. ബിന്ദുപണിക്കര്‍ക്കും മകള്‍ കല്യാണിയ്ക്കുമൊപ്പം സന്തോഷകരമായി ജീവിതം നയിക്കുകയാണ് ഇപ്പോള്‍ സായ്കുമാര്. പൊതുവേ വില്ലന്‍ വേഷങ്ങളിലൊക്കെ തിളങ്ങി നില്‍ക്കാറുണ്ടെങ്കിലും മനസ്സു കൊണ്ട് ഒരു പാവമാണെന്ന് വീണ്ടും തെളിയിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ നടന്. ഓണത്തോടനുബന്ധിച്ച് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് വിഷമം തരുന്ന സിനിമകള്‍ കാണാറില്ലെന്ന് താരം പറയുന്നത്. ‘‘സിബി സാര്‍ സംവിധാനം ചെയ്ത ആകാശദൂത് സിനിമയില്ലേ, അത് ഞാന്‍ ഇതുവരെ മുഴുവന്‍ കണ്ടിട്ടില്ല. അത് സിനിമയാണെന്നും അഭിനയിക്കുകയാണെന്നുമൊക്കെ എനിക്ക് അറിയാം. പക്ഷേ എനിക്കത് കാണാന്‍ പറ്റില്ല. ബിന്ദു അതില്‍ അഭിനയിച്ചിട്ടുണ്ട്. മാധവി മരിച്ചു കിടക്കുന്നതായി അഭിനയിക്കുമ്പോള്‍ ആ പെട്ടിക്കുള്ളില്‍ കിടന്ന് ലിപ്സ്റ്റിക്ക് വരയ്ക്കുന്നതൊക്കെ ഇവള് നേരിട്ട് കണ്ടതാണ്. എന്നിട്ടും ആ സിനിമ കാണുമ്പോള്‍ അവള്‍ക്ക് കരച്ചില് വരും. ചില സിനിമകള്‍ എടുത്തു വയ്ക്കുന്നതിന്റെ രീതിയാണത്. അഭിനയമാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്...’’ സായ്കുമാര് പറയുന്നു.






