
പെരുമ്പാവൂര്‍ : യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാര്‍ഥി മരിച്ചു. രായമംഗലം സ്വദേശി അല്‍ക്ക അന്ന ബിനുവാണ് ആലുവയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. സെപ്റ്റംബർ 5 നായിരുന്നു വീട്ടിലെത്തിയ ഇരിങ്ങോൽ സ്വദേശി ബേസിൽ പെൺകുട്ടിയെ വീട്ടിൽക്കയറി വെട്ടി പരിക്കേൽപ്പിച്ചത്. ആക്രമണത്തിന് പിന്നാലെ ബേസിൽ ആത്മഹത്യ ചെയ്തിരുന്നു.
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലായിരുന്നു നഴ്സിംഗ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ 21കാരന് ബേസില്‍ ആക്രമിച്ചത്. പെണ്‍കുട്ടിയെ ആക്രമിച്ചശേഷം ബേസില്‍ തൂങ്ങിമരിക്കുകയായിരുന്നു.
വീടിന് മുന്‍വശത്ത് സിറ്റൗട്ടില്‍ ഇരുന്ന പെണ്‍കുട്ടിയെ വഴിയില്‍ നിന്ന് ഓടിവന്ന ബേസില്‍ വെട്ടുകയായിരുന്നു. പ്രതിരോധിച്ച മുത്തശ്ശിക്കും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ശസ്ത്രക്രിയകളെല്ലാ പൂര്‍ത്തിയാക്കിയെങ്കിലും കുട്ടിയുടെ നില ഗുരുതരമായി തുടരുകയായിരുന്നു. ദിവസങ്ങളോളം ചികിത്സയില്‍ തുടര്‍ന്നതിന് ശേഷണാണ് ഇന്ന് വൈകുന്നേരത്തോടെ പെണ്‍കുട്ടി മരിച്ചത്.






