
ഇന്ത്യയില് ഏറ്റവും കൂടുതല് ഡിമാന്ഡുള്ള ആഡംബര എസ്യുവികളിലൊന്നായ മെര്സിഡീസ് മെയ്ബാക്ക് GLS 600 സ്വന്തമാക്കിയിരിക്കുകയാണ് താരസുന്ദരി രാകുല് പ്രീത്. ഒബ്സിഡിയന് ബ്ലാക്ക് ഷേഡിലാണ് താരത്തിന്റെ GLS 600 ഒരുക്കിയിരിക്കുന്നത്. മെര്സിഡീസ് മെയ്ബാക്ക് GLS 600 ഇന്ത്യയില് ബോളിവുഡിലും മറ്റ് വ്യവസായ രംഗത്തും നിന്നുമുള്ള പ്രധാനികള്ക്കിടയില് ഏറ്റവും ജനപ്രിയമായ ലക്ഷ്വറി എസ്യുവികളിലൊന്നാണ്. രാകുല് പ്രീത് സിംഗിന്റെ ഗാരേജിലെ ഏറ്റവും പുതിയ അഡീഷനാണ് മെര്സിഡീസ് മെയ്ബാക്ക് GLS 600.
ഈ ആഡംബര എസ്യുവിയില് ക്രോമില് പൊതിഞ്ഞ കൂറ്റന് ഫ്രണ്ട് ഗ്രില്ല്, B -പില്ലറില് ക്രോം ഇന്സെര്ട്ടുകള്, D -പില്ലറില് മെയ്ബാക്ക് ലോഗോ എന്നിവ ഉള്പ്പെടെയുള്ള മേബാക്ക് ഡിസൈന് ഘടകങ്ങള് ഉള്പ്പെടുന്നു. കൂടാതെ വാഹനത്തിന് കൂറ്റന് ക്രോം മള്ട്ടിസ്പോക്ക് അലോയി വീലുകളും ലഭിക്കുന്നു. അകത്തേക്ക് കടക്കുമ്പോള്, GLS 600 -ന് നാല് അല്ലെങ്കില് അഞ്ച് സീറ്റര് തെരഞ്ഞെടുക്കാനുള്ള ഓപ്ഷന് ലഭിക്കുന്നു. നാല് സീറ്റര് പതിപ്പിന് ഷാംപെയിന് ബോട്ടിലുകള് സൂക്ഷിക്കാന് റഫ്രിജറേറ്ററിന് സ്പെയ്സുള്ള ഒരു ഫിക്സഡ് സെന്റര് കണ്സോള് ലഭിക്കുന്നു. ഇതിന് രണ്ട് സില്വര് ഷാംപെയിന് ഫ്ലൂട്ടുകളും ലഭിക്കുന്നു. നാപ്പ ലെതര് അപ്ഹോള്സ്റ്ററി, ഇലക്ട്രോണിക് പനോരമിക് സ്ലൈഡിംഗ് സണ്റൂഫ്, വെന്റിലേറ്റഡ് മസാജിംഗ് സീറ്റുകള് എന്നിവ പോലെ ഒട്ടനവധി ഫീച്ചറുകള് വാഹനത്തില് ഉള്പ്പെടുന്നു. കൂടാതെ പിന്സീറ്റുകളില് റിക്ലൈനിംഗ് ഫീച്ചറും മെയ്ബാക്ക് വാഗ്ദാനം ചെയ്യുന്നു. ഇന്സ്ട്രുമെന്റ് ക്ലസ്റ്ററും ഇന്ഫോടെയിന്മെന്റ് സിസ്റ്റവും രണ്ട് 12.3 ഇഞ്ച് സ്ക്രീനുകള് കൊണ്ടാണ് സജ്ജീകരിച്ചിരിക്കുന്നത്, അവ എസ്യുവിയ്ക്കൊപ്പം സ്റ്റാന്ഡേര്ഡായി മെര്സിഡീസ് വാഗ്ദാനം ചെയ്യുന്നു.
GLS 600 -ന് നാല് സോണ് ക്ലൈമറ്റ് കണ്ട്രോള്, ഓട്ടോമാറ്റിക്കായി എക്സ്റ്റെന്ഡ് ചെയ്യുന്ന സൈഡ് സ്റ്റെപ്പുകള്, പനോരമിക് സണ്റൂഫ്, അഡാപ്റ്റീവ് എയര് സസ്പെന്ഷന്, ഹീറ്റഡ് ആന്ഡ് വെന്റിലേറ്റഡ് ഫ്രണ്ട് ആന്ഡ് റിയര് സീറ്റുകള്, ഒരു ഷോഫര് പാക്കേജ്, കാറിനുള്ളിലെ ഫംഗ്ഷനുകള് നിയന്ത്രിക്കാന് ഒരു പിന്-സീറ്റ് ടാബ്ലെറ്റ്, 360-ഡിഗ്രി ക്യാമറ, ബര്മെസ്റ്റര് സൗണ്ട് സിസ്റ്റം തുടങ്ങിയ അധിക ഫീച്ചറുകളും ലഭിക്കുന്നു. സേഫ്റ്റിയുടെ കാര്യത്തില്, ആക്ടീവ് ഡിസ്റ്റന്സ് അസിസ്റ്റ് ഡിസ്ട്രോണിക്, ആക്ടീവ് ലെയിന് കീപ്പിംഗ് അസിസ്റ്റ്, ആക്റ്റീവ് ബ്ലൈന്ഡ് സ്പോട്ട് അസിസ്റ്റ്, ആക്ടീവ് ബ്രേക്ക് അസിസ്റ്റ്, ആക്ടീവ് സ്റ്റിയറിംഗ് അസിസ്റ്റ് എന്നിങ്ങനെ ഒട്ടനവധി ഫീച്ചറുകള് ഇതില് നിര്മ്മാതാക്കള് സജ്ജീകരിച്ചിരിക്കുന്നു. ഡ്രൈവ്ട്രെയിന്റെ കാര്യത്തിലേക്ക് വരുമ്പോള്, ഈ മാമോത്ത് എസ്യുവിയ്ക്ക് 48V മൈല്ഡ് ഹൈബ്രിഡ് സിസ്റ്റവുമായി വരുന്ന 4.0 ലിറ്റര് V8 എഞ്ചിനാണ് ലഭിക്കുന്നത്. എഞ്ചിന് 557 PS മാക്സ് പവറും 730 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു. ഹൈബ്രിഡ് സിസ്റ്റം മറ്റൊരു 22 PS കരുത്തും ആവശ്യാനുസരണം 250 Nm ബൂസ്റ്റും വാഗ്ദാനം ചെയ്യുന്നു. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്സ്മിഷനിലൂടെയാണ് നാല് വീലുകളിലേക്കും പവര് എത്തുന്നത്.







Comments