
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണത്തിനിടെ വിവാദ പരാമര്‍ശം നടത്തിയ നടന് അലന്‍സിയറിനെതിരെ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ വ്യാപകപ്രതിഷേധം. പെണ് പ്രതിമ നല്കി പ്രലോഭിപ്പിക്കരുതെന്ന പരാമര്‍ശത്തിനെതിരെ ട്രോളുകള്‍ സക്തമാകുകയും സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ നിറയുകയും ചെയ്യുന്നു. ഇപ്പോള്‍ അലന്‍സിയര്‍ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ അവാര്‍ഡ് ജേതാവ് ശ്രുതി ശരണ്യയും രംഗത്തെത്തിയട്ടുണ്ട്.പ്രത്യേക ജൂറി പരാമര്‍ശ പുരസ്കാരം വാങ്ങിയ ശേഷമുള്ള അലന്‍സിയറിന്റെ ഈ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ഇതിനെതിരെ ചിലര്‍ ശക്തമായി പ്രതിഷേധിക്കുമ്പോള്‍ മറ്റ് ചിലരാകട്ടെ രസകരമായ ട്രോളുകളിലൂടെയാണ് താരത്തിന്റെ പരമര്‍ശത്തിന് മറുപടി നല്‍കുന്നത്.
ഒരു കൂട്ടര് ചോദിക്കുന്നത് സത്രീകളെ കണ്ടാല്‍ പ്രലോഭനം തോന്നുന്ന അലന്‍സിയറിന്റെ നാട്ടിലെ വസ്ത്രശാലകളുടെ അവസ്ഥ എന്താകുമെന്നാണ്. അതേ സമയം ആണ് പ്രതിമ നല്കി അലന്‍സിയറെ ആജീവനാന്തം വീട്ടിലിരുന്നതിനായി കഴിയുമോയെന്ന് മറ്റു ചിലര്‍. ഈ പരാമാര്‍ശത്തില്‍ പ്രമുഖ താരങ്ങളുടെ അഭിപ്രായം അറിയാന്‍ കാത്തിരിക്കുകയാണ് സമൂഹ മാധ്യമങ്ങള്‍.
വിവാദമുണ്ടായതിന് പിന്നാലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ സംവിധായിക ശ്രുതി ശരണ്യം അലന്‍സിയറിനെതിരെ രംഗത്തെത്തി. അലന്‍സിയറിന്റെ പ്രസംഗം നിരുത്തരവാദപരവും നികൃഷ്ടവുമെന്നാണ് ശ്രുതി ഫെയ്സ്ബുക്കില്‍ കുറിച്ചത്. അലന്‍സിയര്‍ വിവാദത്തില്‍ പെടുന്നത് ഇതാദ്യമായിട്ടല്ല.നേരെത്തെ മീടു അടക്കം താരത്തിനെതിരെ ഉയര്‍ന്നിരുന്നു. അപ്പന് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിപ്രായവും പുരസ്കാരവും നേടി നില്ക്കുന്ന സാഹചര്യത്തിലാണ് താരം ഇങ്ങനെയൗരു വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്.






