
ന്യൂഡല്ഹി: കടം കൊടുത്ത പണം തിരികെ ചോദിച്ച സഹപ്രവര്ത്തകയെ കുത്തികൊലപ്പെടുത്തിയശേഷം ആസിഡ് ഒഴിച്ച് ശരീരം വികൃതമാക്കിയയാള് അറസ്റ്റില്. ഡല്ഹി നിസാമുദ്ദീന് റെയില്വേ സ്റ്റേഷനില് ടെക്നിക്കല് സൂപ്പര്വൈസറായ മുഹമ്മദ് സക്കീര് (45) ആണ് അറസ്റ്റിലായത്. ഇേത റെയില്വേ സ്റ്റേഷനില് ക്ലര്ക്കായി ജോലി ചെയ്തിരുന്ന സ്ത്രീയെയാണ് ഇയാള് കൊലപ്പെടുത്തിയത്. ശേഷം ആളെതിരിച്ചറിയാതെയിരിക്കുന്നതിനായി അവരുടെ മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും ആസിഡ് ഒഴിച്ച് വികൃതമാക്കുകയായിരുന്നു.അമ്മയെ കാണാനില്ലായെന്ന് പറഞ്ഞ മരിച്ച സത്രീയുടെ മകന് സെപ്റ്റംബര് എട്ടിന് പൊലീസില് പരാതിപ്പെടുകയായിരുന്നു. അടുത്ത ദിവസം തന്നെ സത്രീയുടെ മൃതദേഹം കണ്ടെത്തി.
സെക്ടര് 148 മെട്രോ സ്റ്റേഷനു സമീപത്തിനുനിന്ന് ഗ്രേറ്റര് നോയിഡ പൊലീസാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. സക്കീര് ഇവരില്നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും അത് തിരികെ നല്കാത്തതില് ഇവര് വളരെ സമ്മര്ദ്ദത്തിലായിരുന്നതായും പൊലീസിന് മനസ്സിലായത് തുടര്ന്ന നടന്ന അന്വേഷണത്തിലായിരുന്നു.2018-19 കാലത്താണ് ഇവര് സക്കീറിന് 11 ലക്ഷം രൂപ കടം നല്കിയത്. ബാങ്കില്നിന്ന് സ്വകാര്യ വായ്പ എടുത്താണ് ഈ പണം നല്കിയതെന്നാണ് വിവരം.
ഈ സത്രീ സെപ്റ്റംബര് എട്ടിന് ഉച്ചയ്ക്ക് രണ്ടു മണിയോടെ ഓഫീസില് നിന്നിറങ്ങിയെന്നും സക്കീര് അന്നേ ദിവസം അവധിയായിരുന്നുവെന്നുംപൊലീസ് പറഞ്ഞു. സക്കീറിന്റെ മൊബൈല് ഫോണ് പിന്നീട് സ്വിച്ച് ഓഫ് ആയിരുന്നെന്നും തുടര്ന്ന് ഇരുപതോളം സ്ഥലങ്ങള് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള് പിടിയിലായതെന്നും പൊലീസ് അറിയിച്ചു.
പണം തിരികെ ചോദിച്ച് ശല്യപ്പെടുത്തിയതിനാലാണ് കൊലപെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. നോയിഡയിലെ നോളജ് പാര്ക്കിലേക്ക് അവരെ കൊണ്ടുപോയ സക്കീര് കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തി. ശേഷം ആളെതിരിച്ചറിയാതെയിരിക്കുന്നതിനായി ആസിഡ് ഒഴിച്ച് മുഖവും ശരീരവും വികൃതമാക്കുകയായിരുന്നു. കൃത്യത്തിന് ശേഷം ആസിഡ് കുപ്പിയും ആയുധവും ചെടികള്ക്കിടയില് ഒളിപ്പിച്ചതായും പ്രതി മൊഴി നല്കി.







Comments