
സിനിമയിലും സോഷ്യല്‍ മീഡിയയിലും നിരവധി ആരാധകരുളള നടിയാണ് അഹാന കൃഷ്ണ. നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ മൂത്തമകളാണ് താരം. അഹാനയെ പോലെ തന്നെ സഹോദരിമാരും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്.
യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് അഹാന. ഇപ്പോഴിതാ ഉദയ്പൂരില്‍ നിന്നുളള ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം. അഹാനയ്ക്കൊപ്പം അമ്മ സിന്ധു കൃഷ്ണയേയും സഹോദരിമാരേയും ചിത്രങ്ങളില്‍ കാണാം. അഹാനയുടെ ഔട്ട്ഫിറ്റ് ആമ്പിയന്സുമായി നല്ല സാമ്യമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
അതേസമയം അടിയാണ് അഹാന നായികയായി അവസാനം എത്തിയ ചിത്രം. ഫഹദ് ഫാസിലിന്റെ പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും അഹാന പ്രത്യക്ഷപ്പെട്ടു.






