ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കുപിടിച്ച നഗരങ്ങളിലൊന്നാണ് ബെംഗളൂരു. അതുകൊണ്ട് തന്നെ ഈ പ്രദേശത്ത് വാടകയ്ക്ക് ഒരു വീട് കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാനും ഒരു വാടക വീട് സംഘടിപ്പിക്കാനുമായി ബെംഗളൂരു എത്തുന്ന മറ്റ് സംസ്ഥാനക്കാര്‍ പെടുന്ന പെടാപ്പാട് അവര്‍ തങ്ങളുടെ സാമൂഹിക മാധ്യമം വഴി നിരവധി തവണ എഴുതിയിട്ടുണ്ട്. കുറഞ്ഞ വിലയില്‍ നല്ലൊരു വീട് കിട്ടുക എന്നത് തികച്ചും ഭാഗ്യം മാത്രമാണ്. ഇത്തരത്തില്‍ നഗരത്തില്‍ വീട് അന്വേഷിച്ചിറങ്ങിയ യുവതിക്ക് നേരിട്ട ഒരു വ്യത്യസ്ത അനുഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലുടെ ശ്രദ്ധ നേടുന്നത്. വീട് അന്വേഷിച്ച യുവതിക്ക് അപരിചിതനായ ഒരാള്‍ അയച്ച സന്ദേശമാണ് ഇത്.
എക്സ് അക്കൗണ്ടിലൂടെയാണ് ഈ കാര്യം യുവതി പങ്കുവച്ചിരിക്കുന്നത്. ആകാന്‍ക്ഷ മിശ്ര എന്ന യുവതിക്കാണ് ഇത്തരത്തില്‍ ഒരു അനുഭവം നേരിട്ടത്. ആകാന്‍ക്ഷ തന്നെയാണ് ഈ കാര്യം എക്സിലൂടെ പങ്കുവച്ചിരിക്കുന്നത്. സന്ദേശത്തില്‍ അപരിചിതന് ആകാന്ക്ഷയോട് ഒരുമിച്ച് ഒരു സ്ഥലം കണ്ടെത്താമെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍, 'മറ്റൊരാളുമായി ഫ്ലാറ്റ് പങ്കിടാന്‍ തനിക്ക് താത്പര്യമില്ലെന്നും പ്രത്യേകിച്ച് പുരുഷന്മാരുമായി' എന്ന് ആകാന്‍ക്ഷ മിശ്ര മറുപടി നല്കി. ഉടനെ ആ അപരിചിതന് 'ഓക്കെ' എന്ന് മറുപടി നല്കി. ഒപ്പം, 'ഇത് ചോദിക്കാനുള്ള ശരിയായ വേദി ഇതല്ല. നിങ്ങള്‍ ശരിയും അവിവാഹിതയാണെങ്കില്‍, നമ്മുക്ക് ജീവിതത്തിനുള്ള സ്ഥലം പങ്കിടാം (പരസ്പര വികാരം/ബഹുമാനം അനുസരിച്ച്).'' എന്നായിരുന്നു ആ അപരിചിതന്റെ മറുപടി. 'ബാംഗ്ലൂരില്‍ വീട് നോക്കാനുള്ള ആനുകൂല്യങ്ങള്‍, നിങ്ങള്‍ക്ക് ഇഴഞ്ഞുനീങ്ങാം, പക്ഷേ വീടില്ല. ബാംഗ്ലൂരിലെ നിരാശരായ വീടുവേട്ടക്കാര് 'തങ്ങള്‍ക്ക് നിരസിക്കാന്‍ കഴിയാത്ത ഒരു ഓഫര്‍ നല്‍കൂ' എന്ന് വളരെ ഗൗരവമായി വിശ്വസിക്കുന്നു.' എന്ന കുറിപ്പോടെയാണ് യുവതി അപരിചിതന്റെ സംഭാഷണം പങ്കുവച്ചത്.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് പോസ്റ്റ് വൈറലായത്. ഒറ്റ ദിവസത്തിനുള്ളല്‍ രണ്ടായിരത്തോളം പേര് കുറിപ്പ് കണ്ടുകഴിഞ്ഞു. നിരവധി പേരാണ് തങ്ങളുടെ വീട് വേട്ടയുടെ വ്യത്യസ്തമായ അനുഭവം കുറിക്കാനായി എത്തിയത്. നിരവധി ആളുകള്‍ പോസ്റ്റിന് കമന്റും നല്‍കാനെത്തി.

Comments