എത്രയധികം വീഡിയോകളാണ് ഓരോ ദിവസവും സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. അതില്‍ പലതും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്. ചില വീഡികള്‍ നമ്മുടെ കണ്ണുകള്‍ക്ക് പോലും വിശ്വസിക്കാനാവാറില്ല. ഇപ്പോള്‍ വൈറലാകുന്നത് ടോണി സോളമന് എന്ന യുവാവിന്റെ ഒരു വീഡിയോയാണ്.
ടോണിയെ സംബന്ധിച്ചിടത്തോളം , ഉയരം പാര്‍ക്കില്‍ നടക്കുന്നത് പോലെ ലളിതമാണ്നൈജീരിയകാരനായ സോളമന്
അടുത്തിടെ 250 അടി ഉയരമുള്ള ഒരു റേഡിയോ ടവറിലെ 150 പടികള്‍ കയറിക്കൊണ്ട് ഒരു അസാധാരണ നേട്ടം കൈവരിച്ചു. അതും വെറുതെ പടികള്‍ കയറുകയല്ല, തലയില്‍ ഒരു ഫുട്ബോള്‍ വച്ചുകൊണ്ടാണ് സോളമന് ഈ പടികള്‍ കയറിയത്. സോളമന് പടികള്‍ കയറുന്നത് പുറത്ത് നിന്നും ഒരു പിന്തുണയും ഇല്ലാതെ തന്നെയാണ്.അതിനാല്‍ തന്നെ ഫുട്ബോള്‍ തലയില്‍ വച്ചുകൊണ്ട് ഇത്രയധികം പടികള്‍ കയറുന്ന യുവാവ് എന്നുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും സോളമനെ തേടിയെത്തി.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനോട് സംസാരിക്കവെ, സ്വയം വെല്ലുവിളി സ്വീകരിക്കാനും മറ്റുള്ളവരെ മഹത്തായ കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി പ്രചോദിപ്പിക്കാനുമാണ് താന്‍ ഇത് ചെയ്തത് എന്ന് സോളമന് പറഞ്ഞു. ഇത്തരത്തില്‍ വെല്ലുവിളി നിറഞ്ഞ കാര്യങ്ങള്‍ ചെയ്യാന്‍ തനിക്ക് വളരെ ഇഷ്ടമാണെന്നും ടോണി പറയുന്നു. രണ്ട് മാസത്തെ പരിശീലനത്തിന് പിന്നാലെയാണ് സോളമന് റെക്കോര്‍ഡ് നേട്ടത്തിലേക്കുള്ള തന്റെ പടികയറ്റം ആരംഭിച്ചത്. ഈ വീഡിയോ ഇതിനോടകം തന്നെ നിരവധി ആളുകള്‍ കണ്ടുകഴിഞ്ഞു.






