
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തിമൂന്നാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്.
പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള് ആശംസിക്കുന്നതോടൊപ്പം നല്ല ആരോഗ്യവും സന്തോഷവും ആശംസിക്കുന്നുവെന്ന് പിണറായി വിജയന് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ 'എക്സില്‍' ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള് നേര്‍ന്നു.
പിഎം നരേന്ദ്രമോദിക്ക് പിറന്നാള്‍ ആശംസകളെന്ന ഒറ്റവരിയാണ് രാഹുല്‍ 'എക്സില്‍' പങ്കുവെച്ചത്.
ബി ജെ പി രാജ്യത്തുടനീളം വലിയ ആഘോഷ പരിപാടികളാണ് പ്രധാന മന്ത്രിയുടെ 73 ാം ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ളത്. ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത് രണ്ടാഴ്ച്ച നീണ്ടുനില്‍ക്കുന്ന സേവന പരിപാടികളാണ്. ശുചീകരണം, രക്തദാനം അടക്കം ഓരോ സംസ്ഥാനങ്ങളും വ്യത്യസ്തമായ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
എഴുപത്തിമൂന്നാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നമോ ആപ്ലിക്കേഷന്‍ വഴിയും വെബ്സൈറ്റിലൂടെയും വീഡിയോ ആശംസകള്‍ നേരാന്‍ അവസരമൊരുക്കിയിട്ടുണ്ട്. നമോയില് റീല്‍സ് മാതൃകയില്‍ ഷൂട്ട് ചെയ്ത വീഡിയോകളാണ് അപ്ലോഡ് ചെയ്യാന്‍ കഴിയുക. 'എക്സ്പ്രസ് യുവര്‍ സോവാ ഭാവ്' എന്നാണ് പ്രധാനമന്ത്രിയുടെ ജന്മദിനത്തില് ബിജെപി ആരംഭിച്ചിരിക്കുന്ന ഈ ക്യംപയിന്റെ പേര്. നമോ ആപ്പില്‍ ലോഗിന്‍ ചെയ്ത ശേഷം വേണം പ്രധാനമന്ത്രിക്ക് ആശംസ കൈമാറാന്‍.







Comments