
ബിഗ് ബോസ് മലയാളം സീസണ് ഒന്നില്‍ മത്സരാര്‍ത്ഥി ആയി എത്തി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടനാണ് ഷിയാസ് കരീം. ബിഗ് ബോസില്‍ വന്നതിന് പിന്നാലെ സിനിമയിലും ഷിയാസ് അഭിനയിച്ചു.
ഇപ്പോഴിതാ തന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ് ഷിയാസ് കരീം. രഹ്നയാണ് വധു. ദന്ത ഡോക്ടറാണ്.വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
എന്റെ ജീവിതത്തിലേക്ക് സ്വാഗതം' എന്ന ക്യാപ്ഷനോടെ രഹ്നയെ ടാഗ് ചെയ്താണ് ഷിയാസ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങളും വിഡിയോയും പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് 20-നായിരുന്നു വിവാഹനിശ്ചയം. അതുകഴിഞ്ഞ് ആഴ്ച്ചകള്‍ക്ക് ശേഷമാണ് ഷിയാസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
എന്നെന്നേക്കുമായുള്ള തുടക്കം. സ്നേഹവും ചിരിയുമായി സന്തോഷകരമായ തുടക്കം എന്ന കുറിപ്പോടെ രഹ്നയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. താരങ്ങളും ആരാധകരുമടക്കം നിരവധി പേര് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം, വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് ആരോപിച്ച് ഷിയാസിനെതിരെ കാഞ്ഞങ്ങാട് സ്വദേശിയായ യുവതി പരാതി നല്‍കിയിട്ടുണ്ട്. ചന്തേര പോലീസ് ഷിയാസിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






