റോഡിൽ അരങ്ങേറുന്ന രസകരമായ പല സംഭവങ്ങളുടെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇവയിൽ കൂടുതലും ട്രാഫിക്ക് ബ്ലോക്കുമായി ബന്ധപ്പെട്ട വീഡിയോകളാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഇത്തരത്തിൽ അരങ്ങേറിയ ഒരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ട്രാഫിക് സിഗ്നലിൽ കാത്ത് നിൽക്കുന്ന ഒരു ട്രക്കിന്റെ ഡ്രൈവർ റോഡിന് മറുപുറത്തെ മദ്യക്കടയിൽ നിന്നും ഒരു കുപ്പി വാങ്ങി അരയിൽ തിരുകി ഓടി തന്റെ ട്രക്കിനടുത്തേക്ക് നീങ്ങുന്ന വീഡിയോയാണ് ഇത്.
വീഡിയോയുടെ തുടക്കത്തിൽ മദ്യം വാങ്ങി കടയിൽ നിന്നും ഇറങ്ങുന്ന ട്രക്ക് ഡ്രൈവറെയാണ് കാണുന്നത്. എന്നാൽ, അദ്ദേഹം പിന്നടങ്ങോട്ട് ഒരു പ്രത്യേക താളത്തിലാണ് തന്റെ ട്രക്കിന് സമീപത്തേക്ക് അദ്ദേഹം ഓടിയത്. ഇതിനിടെ നിരവധി വാഹനങ്ങളെയും പോലീസുകാരെയും മറ്റ് യാത്രക്കാരെയും അദ്ദേഹം മറികടക്കുന്നു. അദ്ദേഹത്തെ സംബന്ധിച്ച് ഇത്തരത്തിൽ ട്രാഫിക് ബ്ലോക്കിൽ കിടക്കുമ്പോൾ സാധനങ്ങൾ വാങ്ങി ഓടിപ്പോയി വണ്ടി എടുക്കുന്നത് വളരെ സാധാരണമായ ഒന്നാണെന്ന് കാഴ്ചക്കാരന് വ്യക്തമാകും. ട്രാഫിക് സിംഗ്നലിൽപ്പെട്ട് കിടക്കുന്നതിന്റെ യാതൊരു തരത്തിലുള്ള ഭാവഭേദങ്ങളും അദ്ദേഹത്തിന്റെ മുഖത്ത് ദൃശ്യമായിരുന്നില്ല.
'ഇതാണ് ഞങ്ങൾ പറയുന്ന ടൈം മാനേജ്മെന്റ്' എന്ന കുറിപ്പോടെ @ mask എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ 'റൂൾ നമ്പർ 5: ട്രാഫിക്കും സിഗ്നലുകളും അവഗണിക്കുക.. നിങ്ങളുടെ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.' എന്ന് എഴുതി ചേർത്തിരിക്കുന്നു. ഇമേജിൻ ഡ്രാഗൺസിന്റെ ബോൺസ്' എന്ന മ്യൂസിക് വീഡിയോയിലെ പാട്ടാണ് വീഡിയോയ്ക്ക് ഒപ്പം ചേർത്തിരിക്കുന്നത്. നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായ വീഡിയോ ഇതിനോടകം ലക്ഷകണക്കിനാളുകളാണ് കണ്ടിരിക്കുന്നത്.

Comments