ഗ്രീന്‍ ചട്നി
ചേരുവകള്‍:
കഴുകി അരിഞ്ഞ മല്ലിയില- ഒരു കപ്പ്
വെളുത്തുള്ളി- മൂന്നുനാല് അല്ലി
അരിഞ്ഞ ഉള്ളി- ഒന്ന്
ജീരകം- അര ടീസ്പൂണ്‍
നാരങ്ങാനീര്- ഒരു ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
തയാറാക്കുന്നവിധം:
നാരങ്ങാനീര് ഒഴികെയുള്ള ചേരുവകളെല്ലാം കുറച്ച് വെള്ളം ചേര്‍ത്ത് അരച്ച് പേസ്റ്റ് പോലെയാക്കുക. ഒടുവില്‍ സ്വാദനുസരിച്ച് നാരങ്ങാനീര് ചേര്‍ക്കുക.
ജിഞ്ചര്‍ ചട്നി
ചേരുവകള്‍:
ഗ്രേറ്റ് ചെയ്ത ഇഞ്ചി- അരക്കപ്പ്
വാളന്‍പുളി- നാരങ്ങാവലിപ്പം
പനംചക്കര- പാകത്തിന്
ഉപ്പ്- പാകത്തിന്
വറുക്കാനുള്ള എണ്ണ- രണ്ട് ടേബിള്‍സ്പൂണ്‍
കടുക്- കാല് ടീസ്പൂണ്‍
തയാറാക്കുന്നവിധം:
ഒരു ടീസ്പൂണ്‍ എണ്ണയില്‍ ഇഞ്ചി നേരിയതായി വറുക്കുക. അവശേഷിക്കുന്ന എണ്ണ ചൂടാക്കുക. കടുകിട്ട് പൊട്ടിക്കുക. ഇഞ്ചി പേസ്റ്റ് ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക. എണ്ണ മുകളിലെത്തുമ്പോള്‍ തീയണയ്ക്കാം.
അറിയാന്‍: ചൂടുചോറ്, ദോശ, ഇഡ്ഡലി എന്നിവയോടൊപ്പം കഴിക്കാന്‍ സ്വാദേറിയ ഒരു വിഭവമാണ്. ദഹത്തിനും വളരെ നല്ലത്.)