
മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ളവരാണ് ഊര്‍മ്മിളയും ഉത്തരയും. സിനിമയിലും സീരിയലുകളിലുമൊക്കെയായി ഒരുകാലത്ത് തിളങ്ങി നിന്ന താരമായിരുന്നു ഊര്‍മ്മിള ഉണ്ണി. മകളായ ഉത്തര നൃത്തം മാത്രമല്ല അഭിനയത്തിലും കഴിവുണ്ടെന്ന് തെളിയിച്ചിരുന്നു.
അടുത്തിടെയായിരുന്നു ഉത്തരയ്ക്കും നിതേഷിനും കൂട്ടായി മകളെത്തിയത്. മകളുടെ സന്തോഷനിമിഷങ്ങളെല്ലാം ഊര്‍മ്മിളയും ആഘോഷമാക്കിയിരുന്നു. മരുമകനായ നിതേഷിനെക്കുറിച്ചുള്ള പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.
‘ചില ബന്ധങ്ങള്‍ മഴവില്ലിനേക്കാള്‍ മനോഹരങ്ങളാണ്. ഇന്ന് മരുമകന് രാജക്ക് പിറന്നാള്‍ ’എന്ന ക്യാപ്ഷനോടെയായിരുന്നു ഊര്‍മ്മിള ഉണ്ണി നിതേഷിനൊപ്പം ഡാന്‍സ് ചെയ്യുന്ന ഫോട്ടോ പങ്കുവെച്ചത്. ഊര്‍മ്മിളയുടെയും ഉത്തരയുടെയും പോസ്റ്റുകളിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതനാണ് നിതേഷ്.
‘ഹാപ്പി ബര്‍ത്ത് ഡേ ലിറ്റില്‍ ഡി സ് ഹാന്‍ഡ്സം ഡാഡ. ജീവിതപങ്കാളിയായി എന്നെ തിരഞ്ഞെടുത്തതില്‍ ഒരുപാട് സ്നേഹം. ആഗ്രഹിക്കുന്നതെല്ലാം നേടാന്‍ കഴിയട്ടെ. വളരെ മനോഹരമായൊരു വര്‍ഷമായിരിക്കട്ടെ’ ഇതെന്നായിരുന്നു ഉത്തര കുറിച്ചത്. നിതേഷിന്റെ ചിത്രങ്ങളും പോസ്റ്റിനൊപ്പമായി ചേര്‍ത്തിരുന്നു.






