മേടം ലഗ്നമായി അവിടെ ആദിത്യന് നിന്നാല്‍; തിമിരം ഉള്ളവനായിരിക്കും. ഗുണവും വിദ്യയും ആചാരവും, സമ്പത്തും പ്രഭുത്വവും, പ്രസിദ്ധിയുമുള്ളവനുമായിരിക്കും.
കര്‍ക്കടകം ലഗ്നമായി അവിടെ ആദിത്യന് നിന്നാല്‍ മാലക്കണ്ണുള്ളവനാകും.
തുലാം ലഗ്നമായി അവിടെ ആദിത്യന് നിന്നാല്‍ ദാരിദ്ര്യം, സന്താനഹാനി, ദുഃഖം, അന്ധത്വം ഇവ ഭവിക്കും.
മീനം ലഗ്നമായി അവിടെ ആദിത്യന് നിന്നാല്‍; സ്ത്രീകളില്‍ സേവിക്കപ്പെടുന്നവനാകും.
രണ്ടാമെടത്ത് ആദിത്യന് നിന്നാല്‍; ധനവും വിനയവും വിദ്യയും ഇല്ലാത്തവനായിരിക്കും. ദാനശീലനും ശത്രുക്കളെ സ്നേഹിക്കുന്നവനുമായിരിക്കും.
മൂന്നാമെടത്താണ് ആദിത്യനെങ്കില്‍; സൗന്ദര്യവും ബലവും ഐശ്വര്യവും നാല്ക്കാലി സമ്പത്തും ത്യാഗശീലവും ഉണ്ടാകും. ശത്രുക്കളെ ജയിക്കുന്നവനും ജ്യേഷ്ഠ സഹോദരദോഷമുള്ളവനും ആയിരിക്കും.
പതിനൊന്നാമെടത്ത് ആദിത്യന് നിന്നാല്‍; ധാരാളം ധനം ഉണ്ടാകും. പുത്രന്മാരും ഭാര്യയും യശസ്സും വിദ്യയും ആയുസ്സും പ്രഭുത്വവും ഉണ്ടായിരിക്കും. കര്‍മ്മകുശലതയും, തേജസ്സും, ശക്തിയും ഉള്ളവനുമായിരിക്കും.
പന്ത്രണ്ടാമെടത്താണ് ആദിത്യന് എങ്കില്‍; പുത്രന്മാരും ധനവും ഇല്ലാത്തവനായിരിക്കും. പിതാവിന് ശത്രുവായും, ബലഹീതനായും, ദുഃഖഭാവമുള്ളവനായും ഭവിക്കും. കണ്ണിന് വൈകല്യമുള്ളവനും ആയിരിക്കും.