
തിരുവനന്തപുരം: തിരുവോണം ബംപര്‍ ഒന്നം സമ്മാനം ലഭിച്ചത് കോഴിക്കോട് ബാവ ഏജന്‍സിയില്‍ നിന്നും പാലക്കാട് വാളയാറുള്ള ബാവ ഏജന്‍സിക്ക് കൈമാറിയ ടിക്കറ്റിന്. ഏജന്‍സിയില്‍ നിന്നും മറ്റു കച്ചവടക്കാര്‍ എടുത്തുകൊണ്ടുപോയ ടിക്കറ്റിനാണ്. ആര്‍ക്കാണ് സമ്മാനം അടിച്ചതെന്ന് വ്യക്തമല്ലെന്ന് വാളയാര്‍ ഏജന്‍സി ഉടമ ഗുരുസ്വാമി അറിയിച്ചു.
കോഴിക്കോട് ഏജന്‍സിയില്‍ നിന്ന് ഒമ്പത് ദിവസം മുന്‍പാണ് ടിക്കറ്റുകള്‍ പാലക്കാട് ബാവ ഏജന്‍സിയിലേക്ക് കൊണ്ടുപോയതെന്ന കോഴിക്കോട്ടെ ഏജന്‍സി ഉടമ അറിയിച്ചു. ഷീബ എസ്. എന്നയാളുടെ പേരിലാണ് ഈ ഏജന്‍സി. 40 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന ഈ ഏജന്‍സിയില്‍ നിന്ന് മുന്‍പും നിരവധി ഭാഗ്യശാലികളെ കണ്ടെത്തിയിട്ടുണ്ട്.






