
വിജയ് ചിത്രം ' ലിയോ' യുടേതായി പുറത്തുവരുന്ന അപ്ഡേറ്റുകള്‍ക്കെല്ലാം ആരാധകര്‍ക്കിടയില്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. ചിത്രമിറങ്ങുന്ന ഓരോ ഭാഷയിലും ഓരോ ദിവസങ്ങളിലായി പോസ്റ്റര്‍ പുറത്തിറക്കുകയാണ് നിര്‍മ്മാതാക്കള്‍. ആദ്യ ദിവസം ലിയോയുടെ തെലുങ്ക് പോസ്റ്ററും രണ്ടാം ദിവസം കന്നഡ പോസ്റ്ററും ഇറക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ തമിഴ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
'ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക' എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. ആയുധം മൂര്‍ച്ചകൂട്ടുന്ന നായകനെയും കാണാം. അടുത്തടുത്ത ദിവസങ്ങളില്‍ പോസ്റ്റര്‍ പങ്കുവെക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നടന് വിജയ് ആന്റണിയുടെ മകളുടെ മരണത്തില്‍ അനുശോചിച്ച് കഴിഞ്ഞ ദിവസം പോസ്റ്റര്‍ പുറത്തുവിട്ടിരുന്നില്ല.
ഒക്ടോബര്‍ 19നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ' ലിയോ' യുടെ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. സെവന് സ്ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. വിജയ്യ്ക്കൊപ്പം തൃഷ, സഞ്ജയ് ദത്ത്, അര്ജുന് സര്‍ജ, ഗൗതം മേനോന്, മിഷ്കിന്, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി ഇന്ത്യന്‍ സിനിമയിലെ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.






