
ഐസ്ക്രീം എന്നാല്‍ മധുരമാണെന്ന് എല്ലാവര്ക്കും അറിയാം. പച്ചമുളക് എരിവാണെന്നും അറിയാം. എന്നാല്‍ പച്ചമുളക് ഐസ്ക്രീമിന്റെ രുചി എന്തായിരിയ്ക്കും. ഭക്ഷണ വിഭവങ്ങള്‍ക്കായുള്ള പരീക്ഷങ്ങളിലൊന്നാണ് ഈ പുതിയ വിഭവവും. ചില്ലി റോള്‍ ഐസ്ക്രീം എന്ന പേരിലാണ് ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ദി ഹന്ഗ്രി സൂററ്റി എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് പുതിയ വിഭവത്തിന്റെ വീഡിയോ പങ്കുവെച്ചത്.
അഹമ്മദാബാദിലെ മനേക് ചൗക്കിലെ ഒരു തെരുവ് കച്ചവടക്കാരനാണ് ഈ പരീക്ഷണ വിഭവം തയാറാക്കിയിരിയ്ക്കുന്നത്. വീഡിയോ ആരംഭിക്കുമ്പോള്‍ കൈനിറയെ പച്ചമുളക് കാണാവുന്നതാണ്, അവയ്ക്കൊപ്പം ഐസ്ക്രീം കൂടെ ആ ട്രേയിലേക്ക് ഒഴിച്ചതിനു ശേഷം രണ്ടും നന്നായി മിക്സ് ചെയ്യുന്നു. തുടര്‍ന്ന്, ഇത് റോള്‍ രൂപത്തിലാക്കി പാത്രത്തിലേക്ക് മാറ്റി, അതിനു മുകളില്‍ കുറച്ചു പച്ചമുളക് കൂടി ഇട്ടു അലങ്കരിച്ചാണ് വിളമ്പി നല്‍കുന്നത്. ഇത് മധുരമുള്ള വിഭവമല്ലെന്നും നല്ല എരിവുള്ള ഒന്നാണെന്നുമാണ് പറയുന്നത്. വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്.






