വയനാട്: വയനാട് കമ്പളക്കാട് നിന്ന് അമ്മയേയും അഞ്ച് മക്കളെയും കാണാതായി. വിമിജ മക്കളായ വൈഷ്ണവ്, വൈശാഖ്, സ്നേഹ, അഭിജിത്ത്, ശ്രീലക്ഷ്മി എന്നിവരെയാണ് കാണാതായത്. വൈഷ്ണവിന് 12 വയസ്സും ഇളയകുട്ടിക്ക് നാലു വയസ്സുമാണ് പ്രായം.
ഈ മാസം 18ന് ചേളാരിയിലെ സ്വന്തം വീട്ടിലേക്ക് എന്ന് പറഞ്ഞാണ് വിമിജ മക്കളെയും കൂട്ടി പോയത്. എന്നാല്‍ വീട്ടില്‍ എത്തിയില്ല. കണ്ണൂരിലാണ് വിമിജയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്നത്. ഇവരെ കുറിച്ചുള്ള വിവരം ലഭിക്കാതെ വന്നതോടെ കുടുംബം കമ്പളക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഒടുവില്‍ വിമിജയുടെ ഫോണ്‍ ലൊക്കേഷന്‍ കോഴിക്കോട് ഫറൂഖ് ആണ് കാണിക്കുന്നത്. അന്വേഷണത്തിനായി പോലീസ് ഇവിടേക്ക് തിരിച്ചിട്ടുണ്ട്.






