
ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടില്‍ എത്തുന്ന ' ലിയോ' യുടെ ഹിന്ദി പോസ്റ്റര്‍ പുറത്തുവിട്ട് ആരാധകര്‍. സഞ്ജയ് ദത്തിനൊപ്പമുളള വിജയ് ആണ് പോസ്റ്ററിലുളളത്. ഇതിനു മുമ്പ് പുറത്തുവിട്ട ചിത്രത്തിന്റെ തെലുങ്ക്, കന്നഡ, തമിഴ് പോസ്റ്ററുകള്‍ക്ക് ആരാധകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
'ഡെവിള്‍' എന്ന വിശേഷണത്തോടെ കൊടൂര വില്ലനായാണ് സഞ്ജയ് ദത്തിനെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 'കീപ്പ് കാം ആന്‍ഡ് ഫേസ് ദി ഡെവിള്‍' എന്നാണ് ടാഗ് ലൈന്‍. സെവന് സ്ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദ്രര്‍ ആണ് സംഗീതം ഒരുക്കുന്നത്.
വിജയ്യ്ക്കൊപ്പം തൃഷ, സഞ്ജയ് ദത്ത്, അര്ജുന് സര്‍ജ, ഗൗതം മേനോന്, മിഷ്കിന്, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി ഇന്ത്യന്‍ സിനിമയിലെ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.






