
ബോളിവുഡിന്റെ കിംഗ് ഖാന് ഷാരൂഖ് ഖാനും തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും ഒരുമിച്ചെത്തിയ അറ്റ്ലിയുടെ സംവിധാനത്തില്‍ പിറന്ന ‘ജവാന്’ പുതിയ ചരിത്രം കുറിച്ച് തിയേറ്ററുകള്‍ മുന്നേറുകയാണ്. തരംഗമായി മാറിയ ഈ ചിത്രം എല്ലാ ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ക്കുന്നുണ്ട്. നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രമായിരുന്നു ജവാൻ. അതിഥി കഥാപാത്രമായിട്ടാണ് ഇതില്‍ ദീപിക എത്തുന്നത്. ഇതിനിടെ, സിനിമയില്‍ തന്റെ വേഷം ഗണ്യമായി കുറച്ചതില്‍ നയൻതാര അറ്റ്ലിയോടുള്ള അതൃപ്തി പ്രകടിപ്പിച്ചെന്നും ദീപിക പദുക്കോണിന്റെ കൂടുതല്‍ പ്രാധാന്യം നല്‍കിയെന്ന കാരണത്താല്‍ നയൻതാര അറ്റ്ലി യോട് നീരസം പ്രകടിപ്പിച്ചെന്നും അറ്റ്ലിയും നയൻതാരയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടെന്നും പിണക്കത്തിലാണെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അത്തരം അഭ്യൂഹങ്ങള്‍ തള്ളിക്കളയുകയാണ് നയൻതാര. അറ്റ്ലിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസ നേര്‍ന്നുകൊണ്ടുള്ള നയൻതാരയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് എല്ലാ ചര്‍ച്ചകള്‍ക്കും വിരാമമിടുന്നത്. ‘ഹാപ്പി ബര്‍ത്ത്ഡേ അറ്റ്ലി, സോ പ്രൗഡ് ഓഫ് യൂ...’’ എന്നാണ് ഷൂട്ടിനിംഗിനിടെ അറ്റ്ലിക്കൊപ്പം പകര്‍ത്തിയ ചിത്രങ്ങള്‍ സഹിതം നയന്‍താര കുറിച്ചിരിക്കുന്നത്. ആരാധകര്‍ ഈ സ്റ്റോറി വൈറലാക്കുകയാണ്. അറ്റ്ലിയും നയൻതാരയും പിണക്കത്തിലാണെന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടിയാണ് ഈ സ്റ്റോറിയെന്ന് നടിയുടെ ആരാധകര്‍ വാദിക്കുന്നു. ഇവര്‍ തമ്മില്‍ പ്രശ്നങ്ങളില്ലെന്ന സൂചനയാണ് ഇതിലൂടെ വരുന്നത്. അതേ സമയം തന്നെ ജവാന്റെ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കളക്ഷൻ ഇതുവരെ 900 കോടി കവിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.






