
ഭര്‍ത്താവ് വാങ്ങിവരുന്ന പലവ്യഞ്ജന കിറ്റ് പലപ്പോഴും ഭാര്യയുടെ കണക്കുകട്ടലുകള് തെറ്റിക്കും. ഇത് പലപ്പോഴും വഴക്കുകള്‍ക്ക് കാരണമാകാറുണ്ട്. ഈ ദൈനംദിന പ്രശ്നത്തിന് ഒരു പരിഹാരമാര്‍ഗ്ഗവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍. ട്രോള്‍സ് ഒഫിഷ്യല്‍ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് ഇത് സംബന്ധിച്ച കുറിപ്പ് പങ്കുവയ്ക്കപ്പെട്ടത്.
ഭാര്യ പലവ്യഞ്ജന പട്ടികയില്‍ ഏറ്റവും ചെറിയ വിശദാംശങ്ങൾ പോലും കുറിച്ചിട്ടുണ്ട്. കുറിപ്പ് പങ്കുവച്ച് കൊണ്ട് ട്രോള്‍സ് ഒഫിഷ്യല്‍ ഇങ്ങനെ കുറിച്ചു, 'ഈ സ്ത്രീ തന്റെ ഭര്‍ത്താവിന് വേണ്ടി എഴുതിയ വളരെ വിശദമായ പലചരക്ക് ലിസ്റ്റ് വൈറലാകുന്നു അതിൽ വളരെ വിശദമായ ചിത്രീകരണങ്ങളും ബുള്ളറ്റ് പോയിന്റുകളും ഉൾപ്പെടുന്നു.' പലചരക്ക് പട്ടികയിൽ തക്കാളി, ഉലുവ, ഉള്ളി, ഉരുളക്കിഴങ്ങ്, വെണ്ടയ്ക്ക, മുളക്, ചീര, പാൽ, ദോശ മാവ് തുടങ്ങിയ പച്ചക്കറികളുടെ പേരുകളുമുണ്ട്. ലിസ്റ്റ് തയ്യാറാക്കിയ തെന്റ ഭർത്താവിന് കൂടുതല്‍ ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ പച്ചക്കറികളുടെ വലുപ്പത്തിന്റെ ചിത്രം പോലും പട്ടികയില്‍ വരച്ച് വച്ചിരുന്നു. വെണ്ടയ്ക്ക എന്നെഴുതിയതിന് താഴെയായി 'അത് വളരെ മൃദുവായതോ കഠിനമായതോ ആയിരിക്കരുത്.' എന്നെഴുതി. വെണ്ടയ്ക്കയുടെ മൂപ്പ് കൃത്യമായിരിക്കണം എന്നാണ് അവര്‍ ഉദ്ദേശിച്ചിരുന്നത്. ഉരുളക്കിഴങ്ങ് എന്നെഴുതിയതിന് താഴെ അതില്‍ കണ്ണുകളോ പച്ച നിറമോ പാടില്ല' എന്നും കുറിച്ചു. മുളക് കടക്കാരനോട് സൗജന്യമായി ചോദിക്കണം എന്ന് അവര്‍ ഭര്‍ത്താവിനോട് പ്രത്യേകം എഴുതി ഓര്‍മ്മപ്പെടുത്തുന്നു.
ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ സൗകര്യത്തിനായി ഇത്രയധികം വിശദാംശങ്ങള്‍ എഴുതേണ്ടിവന്നതിലാണ് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. 'ഹാർഡ്വെയർ ഷോപ്പിന് പുറത്തുള്ള ഭജിവാലയിൽ നിന്ന് കൊണ്ടുവരിക,' എവിടെ നിന്നാണ് സാധനങ്ങള്‍ വാങ്ങേണ്ടതെന്ന് കൂടി ഭാര്യ കൃത്യമായി എഴുതി. ഒടുവില്‍ സ്വന്തം പേരും ഒപ്പം ഹൃദയ ചിഹ്നവും വരച്ചു. കുറിപ്പ് വൈറലായതിന് പിന്നാലെ നിരവധി പേരാണ് കമന്റുമായെത്തിയത്.






