
അമ്പിളി എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് തന്വി റാം. താരത്തിന്റെ പുത്തന്‍ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സാരിയില്‍ വെറൈറ്റി ലുക്കിലാണ് താരം എത്തിയത്.
ലൈറ്റ് ബ്രൗണ്‍ നിറത്തിലുളള സാരിയാണ് സ്റ്റൈല്‍ ചെയ്തത്. സാരിക്ക് മുകളിലായി ഒരു പ്രിന്റഡ് ഷര്‍ട്ട് പെയര്‍ ചെയ്തു. ഷര്‍ട്ടിന് മാച്ച് ചെയ്ത് ബ്ലൗസും പെയര്‍ ചെയ്തു. ട്രഡീഷണല്‍ ആഭരണങ്ങളാണ് തിരഞ്ഞെടുത്തത്. തലയിലെ മഞ്ഞ നിറത്തിലുളള പൂവും മിനിമല്‍ മേക്കപ്പും ലുക്കും തന്വിയെ മനോഹരിയാക്കി.
വ്യത്യസ്തമായ ഗെറ്റപ്പിലുളളള ചിത്രങ്ങള്‍ക്ക് കമന്റുമായി നിരവധി പേരാണ് എത്തുന്നത്. നിങ്ങളെ കാണാന്‍ എന്തുഭംഗിയാണ്, ഇതാര് രാമായണത്തിലെ സീതയോ തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.






