
മലയാള സിനിമയിൽ ഒരു കാലത്ത് തംരഗം തീര്‍ത്ത നടിയാണ് ഷക്കീല. കേരളത്തിലെ യുവാക്കളുടെ ഹരമായിരുന്ന താരം പിന്നീട് ചില തുറന്നു പറച്ചിലിലൂടെ വാർത്തകളിൽ നിറഞ്ഞു. ഇപ്പോഴിതാ ഷക്കീലയുടെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നെറ്റ് ഫ്ലിക്സിന്റെ സെക്സ് എഡ്യുക്കേഷൻ എന്ന വെബ്‌സീരീസിന്റെ നാലാം സീസണിന്റെ പ്രമോഷന്റെ ഭാഗമായാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഷക്കീലയുടെ ഹിറ്റ് ചിത്രമായ ഡ്രൈവിംഗ് സ്കൂളിനെ ഓര്‍മ്മിപ്പിക്കുന്നതാണ് പുതിയ വീഡിയോ.
ഷക്കീലാസ് ഡ്രൈവിംഗ് സ്കൂള്‍ എന്ന വീഡിയോയില്‍ ഡ്രൈവിംഗിനെയും സെക്സിനെയും ചേര്‍ത്ത് വച്ച് അതീവ ഗൗരവകരമായ കാര്യങ്ങള്‍ ലളിതമായി താരം ഓര്‍മ്മിപ്പിക്കുന്നുണ്ട്. ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി ഏറി വരുന്ന കാലഘട്ടത്തില്‍ ഈ ദൗത്യവുമായി ഷക്കീല വരുന്നത് കാഴ്ച്ചക്കാരിൽ കൗതുകം സൃഷ്ടിക്കുന്നുണ്ട്. നെറ്റ്‌ഫ്ലിക്സിന്റെ ഏറെ പ്രചാരമുള്ള സീരിസുകളിലൊന്നായ സെക്സ് എഡ്യുക്കേഷന്റെ പ്രമോഷൻ വീഡിയോ ഷക്കീല വന്നതോടെ മലയാളികളുടെ ഇടയിലും ചര്‍ച്ചയാവുകയാണ്. ശിവപ്രസാദ് കെ.വി സംവിധാനം ചെയ്ത വീഡിയോയുടെ ക്യാമറ നീരജ് രവിയാണ്.






