
മകള്‍ പാപ്പുവിന് പിറന്നാള്‍ ആശംസകളുമായി ഗായിക അമൃത സുരേഷ്. പാപ്പു എന്ന് വളിപ്പേരുളള അവന്തികയുടെ ചിത്രത്തിനൊപ്പം ഹുദയം തൊടുന്നൊരു കുറിപ്പുമാണ് അമൃത പങ്കുവെച്ചിരിക്കുന്നത്. ‘ഞങ്ങളുടെ കണ്ണിന് പിറന്നാള്‍ ’എന്നാണ് അനിയത്തി അഭിരാമിക്കും പാപ്പുവിനുമൊപ്പമുളള ചിത്രത്തിനൊപ്പം അമൃത കുറിച്ചത്. പിറന്നാള്‍ ആഘോഷങ്ങളുടെ മറ്റ് ചിത്രങ്ങളും പേജിലുണ്ട്. നിരവധിപ്പോര്‍ പാപ്പുവിന് പിറന്നാള്‍ ആശംസകളുമായി എത്തുന്നുണ്ട്.
അഭിരാമിയും അമൃതയും പാപ്പുവും അമ്മയും ചേര്‍ന്നുളള ഒരു ചിത്രവും അമൃത തന്റെ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. അമൃതയുടെ അച്ഛന് അടുത്തിടെയാണ് അന്തരിച്ചത്. ‘ഞങ്ങള്‍’ എന്നു കുറിച്ചു കൊണ്ട് പങ്കുവെച്ച ചിത്രം അച്ഛനെ കൂടാതെ അപൂര്‍ണമാണെന്നും അച്ഛനെ മിസ് ചെയ്യുന്നുവെന്നും അച്ഛന് എപ്പോഴും തങ്ങളുടെ കൂടെയുണ്ടെന്ന് അറിയാമെന്നും അമൃത കുറിച്ചു.






